വക്കീലുമാര്‍ സാക്ഷി.. അമൃതയിതാ മുന്‍ഭര്‍ത്താവും നടനുമായ ബാലക്ക് മകളുടെ കാര്യത്തിലുള്ള മറുപടി നല്കുന്നു…
കുറച്ചുദിവസമായി തുടങ്ങിയിട്ട് ഒരു യൂട്യൂബ് ചാനലിലൂടെ അമൃതയെയും മകളെയും കുറിച്ചും നിലവിലുള്ള ഭാര്യ എലിസബത് അരികിലില്ലാത്തതിനെക്കുറിച്ചുമെല്ലാം ബാല പറഞ്ഞുകൊണ്ടിരിക്കുന്നു.. മുന്‍ഭര്‍ത്താവും നടനുമായ ബാലയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഗായിക അമൃത സുരേഷ്. അഭിഭാഷകര്‍ക്ക് ഒപ്പമിരുന്നാണ് ബാലയുടെ ആരോപണങ്ങളോട് നിയമം അടിസ്ഥാനമാക്കി അമൃത പ്രതികരിച്ചത്. ബാലയുടെ ആരോപണങ്ങള്‍ തള്ളിയ അമൃത നടന് ഇരുവരും തമ്മിലുണ്ടായിരുന്ന കരാര്‍ ലംഘിച്ചുവെന്നും ചൂണ്ടിക്കാട്ടി. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. അഡ്വ. രജനി, അഡ്വ. സുധീര്‍ എന്നിവരാണ് അമൃതയ്ക്കൊപ്പം ഉണ്ടായിരുന്നത്.
വിവാഹമോചനശേഷം ബാല നിരന്തരമായി തേജോവധം ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് പറഞ്ഞ് അമൃത നിയമസഹായത്തിനായി തങ്ങളെ സമീപിക്കുകയായിരുന്നുവെന്ന് അഡ്വ. രജനി ചൂണ്ടിക്കാട്ടി.
പരസ്പരസമ്മതത്തോടെയുള്ള വിവാഹ മോചനശേഷം വ്യക്തികള്‍ തമ്മില്‍ തേജോവധം നടത്താനോ വ്യക്തിഹത്യ നടത്താനോ പാടില്ലെന്ന് അഡ്വ. സുധീര്‍ പറഞ്ഞു. ഇരുവരും കരാറില്‍ ഒപ്പുവെച്ചതാണെന്നും എന്നാല്‍ ബാല അത് ലംഘിക്കുന്ന പ്രവൃത്തികളാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. FC