നടന് മണിയന്‍പിള്ള രാജുവിന്റെ മകനും നടനുമായ നിരഞ്ജ് ഇനി നിരഞ്ജനക്ക് സ്വന്തം…..
പേരില്‍ ഇത്ര സാമ്യമുള്ള രണ്ടുപേര്‍ വിവാഹിതരാകുന്നു, മണിയന്‍പിള്ള രാജുവിന്റെ മകനും നടനുമായ നിരഞ്ജ് വിവാഹിതനാകുന്നു. ഫാഷന്‍ ഡിസൈനറായ നിരഞ്ജനയാണ് വധു. ഡിസംബര്‍ ആദ്യ വാരം വിവാഹം നടക്കും. അടുത്ത ദിവസങ്ങളില്‍ തിരുവനന്തപുരത്ത് വച്ച് സിനിമാ സഹപ്രവര്‍ത്തകര്‍ക്കായി റിസപ്ഷന് ഒരുക്കും. പാലിയത്ത് വിനോദ് ജി. പിള്ളയുടെയും സിന്ധു വിനോദിന്റെയും മകളായ നിരഞ്ജന ഡല്‍ഹി പേള്‍സ് ഫാഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു ഫാഷന്‍ ഡിസൈനിങ്ങില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.
മണിയന്‍പിള്ള രാജുവിന്റെയും ഇന്ദിരയുടെയും രണ്ടാമത്തെ മകനാണ് നിരഞ്ജ്. മൂത്ത മകന് സച്ചിന്. ഡോ. ഐശ്വര്യയാണ് ഭാര്യ. ബ്ലാക്ക് ബട്ടര്‍ഫ്ളൈ എന്ന ചിത്രത്തിലൂടെയാണ് നിരഞ്ജ് അഭിനയരംഗത്തെത്തുന്നത്. തുടര്‍ന്ന് ഡ്രാമ, സകലകലാശാല, ബോബി, ഫൈനല്‍സ്, സൂത്രക്കാരന്‍, ഒരു താത്വിക അവലോകനം തുടങ്ങിയ സിനിമകളില്‍ പ്രധാന വേഷങ്ങളിലെത്തി. വിവാഹ ആവാഹനം എന്ന ചിത്രമാണ് നിരഞ്ജിന്റേതായി ഒടുവില്‍ തിയറ്ററുകളിലെത്തിയത്. കാക്കിപ്പട, ഡിയര്‍ വാപ്പി, നമുക്ക് കോടതിയില്‍ കാണാം എന്നിവയാണ് പുതിയ പ്രോജക്ടുകള്‍. FC