നടന് വിജയ് ഇനി മാസത്തില്‍ ഒരു ദിവസം ആരാധകരുടെ വീട്ടിലെത്തും.. എളിമയില്‍ തിളങ്ങും…..
നല്ല തീരുമാനം അവരുടെ ദു:ഖങ്ങളും ദുരിതങ്ങളും കാണുക കേള്‍ക്കുക പരിഹരിക്കുക. മാസത്തില്‍ ഒരിക്കല്‍ ആരാധകരോടൊത്ത് ചെലവഴിക്കാനുള്ള തീരുമാനവുമായി തമിഴ് സൂപ്പര്‍ താരം വിജയ്. വിജയ് യുടെ ഫാന്‍സ് അസോസിയേഷനായ വിജയ് മക്കള്‍ ഇയക്കമാണ് വെബ്സൈറ്റിലൂടെ നടന്റെ തീരുമാനം പ്രഖ്യാപിച്ചത്. ഇതിന് തുടക്കമിട്ട് ഇന്നലെ ആരാധകരും ഫാന്‍സ് അസോസിയേഷന് ഭാരവാഹികളുമായി വിജയ് കൂടിക്കാഴ്ച നടത്തി.
5 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് താരം ആരാധകരുടെ മുന്നിലെത്തുന്നത്. പൊങ്കലിനോട് അനുബന്ധിച്ച് പുതിയ ചിത്രമായ ‘വാരിസ്’ റിലീസ് ചെയ്യുന്നതിനു മുന്നോടിയായി ആരാധകരെ സജീവമാക്കുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചതെന്നാണ് വിവരം. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ മത്സരിക്കുകയും നിരവധി സീറ്റുകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്ത വിജയ് മക്കള്‍ ഇയക്കത്തെ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരുക്കാനും ആരാധകരുമായുള്ള കൂടിക്കാഴ്ചകള്‍ സഹായിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
ചെന്നൈയ്ക്കടുത്ത് പനയൂരിലുള്ള വീട്ടില്‍ താരം നേരില്‍ കാണുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് നൂറുകണക്കിന് ആരാധകരാണ് ഞായറാഴ്ച രാവിലെ മുതല്‍ വീടിനു മുന്നില്‍ എത്തിച്ചേര്‍ന്നത്. തമിഴ്നാട്ടില്‍ നിന്നുള്ള ആരാധകര്‍ക്കു പുറമേ വിജയ് മക്കള്‍ ഇയക്കത്തിന്റെ കേരളം, ആന്ധ്രപ്രദേശ്, പുതുച്ചേരി സംസ്ഥാന ഭാരവാഹികളും നടനെ കാണാനെത്തി. ഇയക്കത്തിന്റെ ജില്ലാ സെക്രട്ടറിമാരുമായും വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ പ്രതിനിധികളുമായും വിജയ് കൂടിക്കാഴ്ച നടത്തുകയും ഇവരോടൊത്ത് ഫോട്ടോയെടുക്കുകയും ചെയ്തു. FC