നടി നവ്യ നായര്‍ ആശുപത്രിയില്‍ ആദ്യം ഓടിയെത്തിയത് നടി നിത്യ ദാസ്… വേഗം സുഖം പ്രാപിക്കട്ടെ…..
സിനിമയുടെ പ്രമോഷനുവേണ്ടിയുള്ള വിശ്രമമില്ലാത്ത യാത്രയാണ് നവ്യാനായരെ ആശുപത്രിയില്‍ എത്തിച്ചത്, നവ്യനായരെ നേരിട്ട് കണ്ട് സുഖവിവരങ്ങള്‍ അന്വേഷിക്കാന്‍ സുഹൃത്തായ നടി നിത്യ ദാസ് ആശുപത്രിയില്‍ എത്തി. പേടിക്കാനായി ഒന്നുമില്ലെന്നും ഭക്ഷണവുമായി ബന്ധപ്പെട്ട് ഉണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിയതെന്നും നടിയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
‘ജാനകി ജാനേ’യുടെ പ്രെമോഷനുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിവിധ തിയറ്ററുകളില്‍ നേരിട്ടെത്തി നവ്യ പ്രേക്ഷകരുമായി സംവദിക്കുന്നുണ്ടായിരുന്നു. സുല്‍ത്താന്‍ ബത്തേരിയിലേക്കുള്ള യാത്രക്കിടെയാണ് നവ്യയ്ക്ക് അപ്രതീക്ഷിതമായി ശാരീരിക അസ്വസ്ഥത ഉണ്ടാകുന്നത്. ആരോഗ്യ പ്രശ്നങ്ങളാല്‍ സുല്‍ത്താന്‍ ബത്തേരിയില്‍ എത്തില്ലെന്ന് സമൂഹമാധ്യമങ്ങളിലൂടെ നടി അപ്പോള്‍ തന്നെ അറിയിക്കുകയും ചെയ്തു. ആരോഗ്യം വീണ്ടെടുത്താലുടന്‍ വീണ്ടും പ്രമോഷനുമായി രംഗത്തിറങ്ങാന്‍ തന്നെയാണ് നവ്യയുടെ തീരുമാനം.
അനീഷ് ഉപാസന സംവിധാനം ചെയ്ത ജാനകി ജാനേ മികച്ച പ്രതികരണം നേടി തിയറ്റുകളില്‍ മുന്നേറുകയാണ്. FC