സുരേഷേട്ടന്റെയും സുമലത ടീച്ചറുടെയും വിവാഹക്കുറിയിതാ.. നടന് രാജേഷും നടി ചിത്രയും എന്തിനുള്ള പുറപ്പാട് …..
സൂപ്പര്‍ പാട്ടും ഡാന്സിസുമായി സേവ് ദി ഡേറ്റ്, അത് വൈറലായതിനു പിന്നാലെയിതാ കല്ല്യാണ കുറി സിനിമയാണോ ജീവിതമാണോ എന്നറിയാന്‍ പയ്യന്നുരിലെ കോളേജില്‍ തന്നെ പോകേണ്ടിവരും, ‘ന്നാ താന്‍ കേസ് കൊട്’ചിത്രത്തിലെ പ്രണയ ജോഡികളാണ് സുരേഷും, സുമലത ടീച്ചറും. ഈ കഥാപാത്രങ്ങളായി എത്തിയ രാജേഷ് മാധവനും നടി ചിത്ര നായരും ഒന്നിച്ച ‘സേവ് ദ് ഡേറ്റ്’ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതോടെ ഇരുവരും ജീവിതത്തില്‍ വിവാഹിതരാകുകയാണെന്ന് കരുതി നിരവധിപ്പേരാണ് ആശംസകളുമായി എത്തിയത്. അതിന് പിന്നാലെ സുരേഷ് കാവുന്തഴത്തിന്റെയും സുമലത എസ്. നായരുടെയും വിവാഹക്കുറിയും പുറത്തുവന്നിരിക്കുന്നു.
മെയ് 29 ന് പയ്യന്നൂര്‍ കോളജിലാണ് വിവാഹമെന്നാണ് കത്തില്‍ പറയുന്നത്. ഈ കഥാപാത്രങ്ങളുടെ പ്രണയം പറയുന്ന ഒരു പുതിയ ചിത്രത്തിന്റെ തുടക്കം അന്നേ ദിവസം ഉണ്ടാവുന്നതിന്റെ സൂചനയാണ് ഇതെന്നാണ് വിലയിരുത്തല്‍. കാസര്‍കോട് സ്വദേശികളാണ് രാജേഷ് മാധവനും ചിത്ര നായരും. മലയാള സിനിമയിലെ ശ്രദ്ധേയനായ കാസ്റ്റിങ് ഡയറക്ടര്‍ കൂടിയാണ് രാജേഷ് മാധവന്. ഏറെ ശ്രദ്ധിക്കപ്പെട്ട തിങ്കളാഴ്ച നിശ്ചയമെന്ന ചിത്രത്തിന്റെ കാസ്റ്റിങ് ഡയറക്ടര്‍ ഇദ്ദേഹമായിരുന്നു. ‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമയിലും രാജേഷ് കാസ്റ്റിങ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. FC