പ്രണയം.. വിവാഹം.. പിന്നെ പാരകള്‍.. എല്ലാം കടന്ന് ഇഷ്ടതാരങ്ങള്‍ നൂബിനും ബിന്നിയും.. കഥയിതാ..
വിവാഹത്തിന് തൊട്ട് മുന്‍പ് നടത്തിയ പ്രീവെഡിങ്ങ് ഫോട്ടോഷൂട്ടിലൂടെയാണ് ബിന്നിയെ നൂബിന് ആരാധകര്‍ക്ക് പരിചയപ്പെടുത്തുന്നത്. ഇപ്പോഴിതാ പ്രണയത്തെ പറ്റിയും പ്രണയം വെളിപ്പെടുത്താതിരുന്നതിനെ പറ്റിയും പറഞ്ഞിരിക്കുകയാണ് ഇരുവരും. ഒന്നാമത് ഒരുപാട് പാരകള്‍ ഉള്ള സ്ഥലമാണ്. അതുകൊണ്ടാണ് പ്രണയം മറച്ചു വച്ചത്. ആറു വര്‍ഷം പ്രണയമായിരുന്നു. സീരിയലിലെല്ലാം എത്തിയപ്പോള്‍ അത്യാവശ്യം ഫെയിം ഒക്കെ വന്നിരുന്നു. പ്രണയത്തിലാണ് എന്ന് പറഞ്ഞാല്‍ അനാവശ്യമായി മീഡിയ അറ്റന്ഷന് ഒക്കെ വരും എന്നത് കൊണ്ടാണ് പരസ്യപ്പെടുത്താതിരുന്നത്. മാത്രമല്ല, ഒരുപാട് ഗോസിപ്പ്സും വരും. അന്ന് കൂടെ അഭിനയിക്കുന്ന അമൃതയുടെയും രേഷ്മയുടേയുമെല്ലാം പേരില്‍ നൂബിന് നേരെ ഗോസിപ്പ്സ് ഉണ്ടായിരുന്നു. അന്നൊക്കെ വീട്ടുകാര്‍ക്ക് ടെന്‍ഷന്‍ ഉണ്ടായിരുന്നു. അവര്‍ ചോദിക്കും ഇതെന്താണ് എന്നൊക്കെ. അതുകൊണ്ട് തോന്നി പ്രണയം പുറത്തറിയിക്കണ്ട എന്ന്’. ബിന്നി പറയുന്നു.
സമൂഹ മാധ്യമം വഴിയാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. ആദ്യമായിട്ട് പരിചയമില്ലാത്തയാള്‍ക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ചത് നൂബിനാണ്. എന്റെ സുഹൃത്തും ഞാനും കൂടി ഫേസ്ബുക്കില്‍ നോക്കുമ്പോഴാണ് നൂബിന് എന്റെ മറ്റൊരു സുഹൃത്തിനൊപ്പം നില്ക്കുന്ന ഫോട്ടോ കണ്ടത്. അതുകണ്ടപ്പോള്‍ സുഹൃത്ത് പറഞ്ഞു, ‘കൊള്ളാമല്ലോ ചെറുക്കന്, ദുബായ് പ്രിന്‍സിന്റെ മൂക്ക് പോലെയുണ്ടല്ലോ’ എന്ന്. അങ്ങനെ ഏതോ ഒരു നിമിഷത്തില്‍ തോന്നിപ്പോയതാണ് റിക്വസ്റ്റ് അയക്കാന്‍’. ‘പഠിക്കുന്ന കാലത്താണ് ബിന്നി ഫേസ്ബുക്കില്‍ റിക്വസ്റ്റ് അയക്കുന്നത്. അന്നൊക്കെ ഏത് പെണ്‍കുട്ടികള്‍ മെസേജ് അയച്ചാലും നോക്കിയിരിക്കുന്ന കാലമാണ്. എന്തായാലും അയച്ചതൊന്നും പാഴായില്ല പ്രണയം പൂത്ത് വിവാഹവും കഴിഞ്ഞു.FC