കൂട്ടുകുടുംബമായി സൂര്യയും, കാര്‍ത്തിയും.. ജ്യോതിക മക്കളെയും കൊണ്ട് മുംബൈയില്‍.. കുടുംബത്തിലെ പ്രശ്നങ്ങള്‍…
നല്ല കുടുംബത്തില്‍ എത്തി, സ്നേഹമുള്ള ഭര്‍ത്താവിനെ കിട്ടി, രണ്ടുമക്കളുണ്ട് പക്ഷെ ചില ഗോസിപ്പുകള്‍ ഇങ്ങനെ സൂര്യയുടെ കുടുംബത്തിലുള്ള അസ്വാരസ്യങ്ങള്‍ കാരണം ജ്യോതികയും മക്കളും മുംബൈയിലേക്ക് മാറി ഇതാണ് ഗോസിപ്പുകോളങ്ങളില്‍ വന്ന വാര്‍ത്ത കൂട്ടുകുടുംബമായാണ് സൂര്യയും കാര്‍ത്തിയും ചെന്നൈയില്‍ കഴിയുന്നത്. അതിനുള്ള ജ്യോതികയുടെ മറുപടി ഇങ്ങനെ
”കോവിഡ് സമയത്ത് എന്റെ അച്ഛനും അമ്മയ്ക്കും രണ്ട് മൂന്ന് തവണ കോവിഡ് വന്നു. ആ സമയത്ത് എനിക്ക് പോകാന്‍ പറ്റിയില്ല, കാരണം അന്ന് വിമാനമൊക്കെ റദ്ദ് ചെയ്തിരുന്നു അപ്പോഴാണ് ഞാന്‍ ഇരുന്നു ആലോചിച്ചത്. വിവാഹം കാരണം മാത്രമല്ല, ഞാന്‍ ചെന്നൈയില്‍ എത്തിയിട്ട് 2527 വര്‍ഷമായി. എന്റെ അച്ഛനമ്മമാരില്‍ നിന്നും അകലെയാണ്. ഇനി അവരെ മിസ് ചെയ്യരുത് എന്ന് തോന്നി. അവരെ നഷ്ടപ്പെടുമോ, അവര്‍ക്കൊപ്പം ചെലവഴിക്കാന്‍ പറ്റിയ സമയം മിസ് ആവുമോ എന്നൊക്കെ പേടി തോന്നി.
വിവാഹത്തിന് ശേഷം നമ്മള് ഒരിക്കലും പെണ്‍കുട്ടിയുടെ അച്ഛനമ്മമാരെക്കുറിച്ച് ആലോചിക്കാറില്ല. വീടിന്റെ ഉത്തരവാദിത്തങ്ങളില്‍ നിന്നും മാറിപ്പോകാന്‍ അവള്‍ക്ക് സാധിക്കുന്നില്ല. അവളുടെ അച്ഛനമ്മമാര്‍ ജീവിച്ചിരിക്കുന്ന ഒരു സമയം അവള് മിസ് ചെയ്തു പോകുന്നുണ്ട്. ആ ഒരു പേടി കോവിഡ് സമയത്ത് എനിക്ക് വളരെ കൂടുതലായി തോന്നി. പോയി അവര്‍ക്കൊപ്പം നില്‍ക്കണം എന്ന് തോന്നി. അങ്ങനെ കുറച്ച് സമയത്തേക്ക് അവിടെ പോയി നില്‍ക്കാനുള്ള തീരുമാനം എടുത്തു. എന്തായാലും സ്നേഹമുള്ള കുടുംബത്തെ കൈവിടാന്‍ ജ്യോതിക ഒരുക്കമല്ല. FC