നീലച്ചിത്ര നിര്‍മ്മാണം നടി പൂനവും ഭര്‍ത്താവും…പല സുന്ദരികളുടെ വീഡിയോ…
അഭിനയ മോഹമുള്ളവരെ കൊണ്ടു വരിക ആദ്യപടിയായി മോഹന വാഗ്ദാനങ്ങള്‍, അതു കഴിഞ്ഞു ശരീര സൗന്ദര്യത്തെക്കുറിച്ചുള്ള പുകഴ്ത്തലുകള്‍ ശേഷം ഒരു ഫോട്ടോ ഷൂട്ട് അതില്‍ തുണിയോടെയും സാവധാനം തുണിയില്ലാതെയും, അതുകഴിഞ്ഞു ട്രയല്‍ എന്ന പേരില്‍ ജൂനിയര്‍ നടനൊപ്പം ഇഴകിച്ചേര്‍ന്നുള്ള കുറച്ചു ഷോട്ടുകള്‍… മതി ഇത്രയും ആകുമ്പോഴേക്കും അഭിനയ മോഹവുമായി എത്തിയ പെണ്‍കുട്ടിക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത രീതിയിലാകും കാര്യങ്ങള്‍…
പിന്നെ ഒപ്പിച്ചെടുത്ത ഫോട്ടോ ഷൂട്ട് വെച്ച് ഭീഷണി.. അതില്‍ കുടുങ്ങുന്നവരാണ് പലരും അത്തരത്തില്‍ കെണിയില്‍ വീഴ്ത്തിയതിനും അശ്ലീല വീഡിയോ ചിത്രീകരിച്ചെന്ന കേസില്‍ നടിയും മോഡലുമായ പൂനം പാണ്ഡേക്കും മുന്‍ ഭര്‍ത്താവ് സാം ബോംബേക്കുമെതിരെ ഗോവ പോലീസിന്റെ കുറ്റപത്രം.
കാനക്കോണയിലെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അശ്ലീലത, അതിക്രമിച്ച് കടക്കല്‍, അശ്ലീല വീഡിയോ പ്രചരിപ്പിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകള്‍ പ്രകാരമാണ് കുറ്റപത്രം സമര്‍പ്പിച്ചതെന്ന് കാനക്കോണ പോലീസ് ഇന്‍സ്പെക്ടര്‍ പ്രവീണ്‍ ഗവാസ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. 39 സാക്ഷികളുടെ മൊഴിയെടുത്തു വെന്നും കോടതിയില്‍ വിചാരണ സമയത്ത് ഇവരെ വിസ്തരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2020-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാനക്കോണില്‍ സംസ്ഥാനത്തിന് കീഴില്‍ വരുന്ന ചപോലി അണക്കെട്ടിന് സമീപം അശ്ലീലവീഡിയോ ചിത്രീകരിച്ചു എന്നതാണ് നടിക്കും മുന്ഭര്ത്താവിനുമെതിരെയുള്ള കുറ്റം. രണ്ടുപേരേയും നേരത്തെ അറസ്റ്റുചെയ്യുകയും ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു.ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 447 (ക്രിമിനല്‍ അതിക്രമം), 292, 293 (അസഭ്യത), 294 (പൊതുസ്ഥലത്ത് ഏതെങ്കിലും അശ്ലീലച്ചുവയുള്ള പാട്ടോ വാക്കുകളോ ചൊല്ലുകയോ പറയുകയോ ചെയ്യുക), സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളും പാണ്ഡെയ്ക്കും മുന്‍ഭര്‍ത്താവിനുമെതിരെ ചുമത്തിയിട്ടുണ്ട്. വകുപ്പുകള്‍ കുറച്ചുകൂടി ശക്തമാക്കുക ആരും ചതിക്കപ്പെടരുത് FC