മകനെ സ്കൂളില്‍ അയച്ച ഫോട്ടോ പങ്കുവെച്ച നടി നവ്യാനായരെ ട്രോളി.. സംഗതി ശരിക്കും ഏറ്റു…..
ഇന്നലെ ആയിരുന്നു കൊറോണകാലത്തിന് ശേഷം അസ്സലായി ഒരു പ്രവേശനോത്സവം അങ്കണവാടിമുതലുള്ള സര്‍വ്വ വിദ്യാലയങ്ങളിലും അരങ്ങേറിയത്.. തന്റെ മകനെ സ്കൂളിലയച്ചതിന്റെ ഫോട്ടോ പങ്കുവെച്ച നടി നവ്യാനായരുടെ ഫോട്ടോക്ക് താഴെവന്ന കമന്റിലെ ട്രോളും നവ്യതന്നെ പോസ്റ്റ് ചെയ്തിരിക്കുന്നു.
ബാലാമണിയായി ജനഹൃദയങ്ങളില്‍ ഇടം നേടിയ താരം ബാലാമണിയായി തിളങ്ങി വിവാഹ ശേഷം സിനിമ നിര്‍ത്തിയ ബാലാമണി സിനിമയില്‍ വീണ്ടും സജീവമാകുകയാണ്. ഏറെ നാളുകള്‍ക്ക് ശേഷം ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവാണ് നവ്യ നടത്തിയത്. സമൂഹമാധ്യമങ്ങളില്‍ സജീവമായ നവ്യ, തന്റെ കുഞ്ഞ് കുഞ്ഞ് വിശേഷങ്ങള്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. മകന് സായിയെ സ്കൂളില്‍ എത്തിച്ച ഫോട്ടോ താരം പങ്കുവയ്ക്കുകയും ഇത് വാര്‍ത്തകളില്‍ ഇടം നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ വാര്‍ത്തകള്‍ക്ക് വന്നൊരു ട്രോള്‍ പങ്കുവെച്ചിരിക്കുകയാണ് നവ്യ .
അതിനെ ട്രോളിയാണ് അഞ്ജലി താര ദാസ് എന്നൊരാള്‍ അടിപൊളിയൊരു കമന്റിട്ടത് അതിങ്ങനെ, ‘ഞങ്ങളൊക്കെ മക്കളെ കൊറിയര്‍ ചെയ്യാറാണ്. ഇപ്പോ കൊറിയര്‍ ചെയ്തു വന്നേ ഉള്ളൂ. ഇനി ഉച്ചക്ക് സ്കൂളില്‍ നിന്ന് തിരിച്ചയക്കും പോയി ഒപ്പിട്ട് കൈപ്പറ്റണം’,എന്നാണ് ഒരാള്‍ വാര്‍ത്തയ്ക്ക് താഴെ കമന്റ് ചെയ്തത്. ‘ഇത് ഇഷ്ടപ്പെട്ടു. അഞ്ജലി താരാ ദാസ് പൊളിച്ചു’, എന്നാണ് ട്രോള്‍ പങ്കുവച്ച് നവ്യ കുറിച്ചത്. ആ ട്രോളും നവ്യ മനോഹരമായി പങ്കുവെച്ചിട്ടുണ്ട് FC