നടി പ്രവീണയുടെ നഗ്നചിത്രങ്ങള്‍ പ്രചരിക്കുന്നു.. നടി തന്നെ.. എല്ലാം പറയുന്നു…..
പിന്നാലെ നടന്നു ഒരാള്‍ ഉപദ്രവിക്കുക അയാള്‍ താരത്തിന്റെ മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ പ്രചരിപ്പിക്കുക. നിയമം ഒന്നും ചെയ്യാനാകാതെ നോക്കി കാണുക ഈ ഒരവസ്ഥയിലൂടെ കടന്നു പോകുന്നത് നടി പ്രവീണയാണ്, തന്റെ ആരാധകന് ആണെന്ന് പറഞ്ഞ് മെസേജ് അയച്ച ശേഷം തന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യുകയാണ് ചെയ്തത് എന്നാണ് പ്രവീണ പറയുന്നത്.
ഏകദേശം ഒരു മൂന്ന് വര്‍ഷം മുമ്പേയാണ് താന്‍ ഇത് ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഫെയ്സ്ബുക്കിലും ഇന്‍സ്റ്റയിലും ഒരുപാട് ഫേക്ക് അക്കൗണ്ടുകളുണ്ടെന്ന് തന്നോട് പലരും വിളിച്ച് പറയാന്‍ തുടങ്ങി. ആദ്യമൊക്കെ ഇത് സ്ഥിരം സംഭവം ആണല്ലോയെന്ന് കരുതി വിട്ടു കളഞ്ഞിരുന്നു. ഒരു തരം ഹരം പോലെയാണ് അവന് ഇത്. എന്തിനാണ് അവന് തന്നെ ഇങ്ങനെ ഉപദ്രവിക്കുന്നതെന്ന് അറിയില്ല. തന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അവനെ പിടിച്ചപ്പോഴാണ് അവന് ആരാണെന്ന് പോലും അറിയുന്നത്.
അവന് തന്റെ ഫോട്ടോ മോര്‍ഫ് ചെയ്തു ഇങ്ങനെ ചെയ്യുമ്പോള്‍ എന്തോ ഒരു സുഖം. തന്റെ കഷ്ടകാലം എന്നല്ലേ പറയേണ്ടൂ. അവന്റെ ഫോണ്‍ പിടിച്ചെടുത്തപ്പോള്‍ അത് നിറയെ തന്റെ ഫോട്ടോ ആയിരുന്നു. അത് മോര്‍ഫ് ചെയ്ത് രസിക്കുകയാണ് അവന്. എന്തോ ഒരു അംഗവൈകല്യം ഉണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. സമാധാനമായി ഉറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥ വരെ ഉണ്ടായി. എത്ര പരാതി കൊടുത്താലും അവന് പിന്നെയും ഇത് തന്നെ ചെയ്യും. ഇപ്പോഴും ചെയ്തു കൊണ്ടിരിക്കുന്നു. ഒരുതരം വാശിയോടെയാണ് തന്റെ ചിത്രങ്ങള്‍ മോശമായി പ്രചരിപ്പിക്കുന്നത് എന്നാണ് പ്രവീണ ഒരു അഭിമുഖത്തില്‍ പറയുന്നത്. FC