‘ലവ് യു മുത്തേ’ നടി അപര്‍ണയോട് പറഞ്ഞ് കുഞ്ചാക്കോ ബോബന് കളിക്കുന്നത് കണ്ടില്ലേ.. ഭാര്യ അറിയും….
അഭിനയ ജീവിതമാണ് അതിന്റെ മനോഹര നിമിഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ചാക്കോച്ചന്, നടി അപര്‍ണ ബാലമുരളിയോടൊപ്പം നടന് കുഞ്ചാക്കോ ബോബന്റെ നൃത്ത വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തത്. ‘പദ്മിനി’ എന്ന ചിത്രത്തിനു വേണ്ടി കുഞ്ചാക്കോ ബോബന് ആലപിച്ച ‘ലവ് യു മുത്തേ’ എന്ന പാട്ടിനൊപ്പമാണ് ഇരുവരുടെയും രസകരമായ നൃത്ത പ്രകടനം. വീഡിയോ വൈറലായതോടെ കമന്റുകളുമായി നിരവധി പേര് എത്തി. ‘ചാക്കോച്ചന് പണ്ടേ പൊളിയല്ലേ’ ഈ കളി ഭാര്യയും കാണും എന്നാണ് ആരാധകര്‍ കുറിക്കുന്നത്.
‘ലവ് യു മുത്തേ’ ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് പുറത്തിറങ്ങിയത്. ജേക്സ് ബിജോയ് ഈണമൊരുക്കിയ പാട്ടിനു മനു മഞ്ജിത് വരികള്‍ കുറിച്ചിരിക്കുന്നു. സംഗീത സംവിധായകന് വിദ്യാധരന് മാസ്റ്ററിനൊപ്പമാണ് കുഞ്ചാക്കോ ബോബന് പദ്മിനിക്കു വേണ്ടി ഗാനം ആലപിച്ചത്. ചിത്രം റിലീസിനു തയ്യാറെടുക്കുകയാണ്. കുഞ്ചാക്കോ ബോബന് ഈ ചിത്രത്തില്‍ അപര്‍ണ്ണ ബാലമുരളി, മഡോണ സെബാസ്റ്റ്യന്‍, വിന്‍സി അലോഷ്യസ് എന്നീ മൂന്ന് നായികമാരാണ്.. അപ്പൊ കളിക്കാലോ FC