കരിക്കിലൂടെ വന്ന നടി ശ്രുതിയുടെ വിവാഹം കഴിഞ്ഞു.. ടീം മൊത്തം അനുഗ്രഹിക്കാന്‍ എത്തിയപ്പോള്‍……
അവരാഗ്രഹിച്ച പോലെ ആ മംഗളകര്‍മ്മം നടന്നു, നടി ശ്രുതി സുരേഷും സംവിധായകന് സംഗീത് പി. രാജനും വിവാഹിതരായി. കരിക്ക് വെബ് സീരിസിലൂടെ ശ്രദ്ധേയയായ ശ്രുതിയുടെ വിവാഹത്തിന് കരിക്ക് ടീം അംഗങ്ങളെല്ലാവരും എത്തിയിരുന്നു. അതുകൊണ്ടുതന്നെ ആരാധകര്‍ക്കും നിറഞ്ഞ സന്തോഷമായി,
ബേസില്‍ ജോസഫ് നായകനായ പാല്‍തു ജാന്‍വറിന്റെ സംവിധായകനാണ് ശ്രുതിയുടെ വരന് സംഗീത്. കരിക്കിന്റെ പ്ലസ് ടു ക്ലാസ്, റോക്ക് പേപ്പര്‍ സിസേഴ്സ് തുടങ്ങിയ മിനി സിരീസുകളിലൂടെയാണ് ശ്രുതി ശ്രദ്ധിക്കപ്പെടുന്നത്. ഇതിന് പിന്നാലെ ജൂണ്‍, അന്താക്ഷരി, ഫ്രീഡം ഫൈറ്റ്, ജനമൈത്രി, അര്‍ച്ചന 31 നോട്ട് ഔട്ട്, സുന്ദരി ഗാന്‍ഡന്‍സ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സംഗീതിന്റെ സംവിധാന അരങ്ങേറ്റ ചിത്രം പാല്‍തു ജാന്‍വറില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചതും ശ്രുതി ആയിരുന്നു.
ഓണം റിലീസ് ആയി എത്തിയ ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ് അമല്‍ നീരദിനും മിഥുന് മാനുവല്‍ തോമസിനുമൊപ്പമുള്ള അനുഭവ പരിചയവുമായാണ് സംഗീത് പി. രാജന് ആദ്യ ചിത്രവുമായി എത്തിയത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിലായിരുന്നു നിര്‍മാണം. ഫഹദ് ഫാസില്‍, ശ്യാം പുഷ്കരന്, ദിലീഷ് പോത്തന് എന്നിവരുടെ സംയുക്ത നിര്‍മാണ കമ്പനിയാണ് ഭാവന സ്റ്റുഡിയോസ്. നവദമ്പതികള്‍ക്ക് മംഗളാശംസകള്‍. FC