നടന് പ്രഭാസിന്റെ പിതൃസഹോദരനും നടനുമായിരുന്ന കൃഷ്ണം രാജു മരിച്ചു, ആദരാഞ്ജലികളോടെ സിനിമ…
തെലുങ്കിലെ സൂപ്പര്‍ നടന് പ്രഭാസിന്റെ പിതൃസഹോദരനും നടനുമായിരുന്ന കൃഷ്ണം രാജു അന്തരിച്ചു. 83 വയസ്സായിരുന്നു, ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ക്കഴിയവേയായിരുന്നു അന്ത്യം. തെലുങ്ക് സിനിമയിലെ സീനിയര്‍ താരങ്ങളിലൊരാളായ അദ്ദേഹം റിബല്‍ സ്റ്റാര്‍ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. പ്രഭാസ് നായകനായ രാധേ ശ്യാമിലാണ് അവസാനം അഭിനയിച്ചത്. മാധ്യമപ്രവര്‍ത്തകനായി ജോലി നോക്കവേ 1966-ലായിരുന്നു ഉപ്പളപട്ടി വെങ്കട കൃഷ്ണം രാജു എന്ന കൃഷ്ണം രാജു സിനിമയിലെത്തിയത്.
വില്ലന്വേഷങ്ങളിലായിരുന്നു തുടക്കമെങ്കിലും പിന്നീട് തെലുങ്കിലെ മുന്‍നിര നായകനടനായി മാറി. ഭക്ത കണ്ണപ്പ, കടാക്ടല രുദ്രയ്യ എന്നീ ചിത്രങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. പ്രഭാസിനൊപ്പം റിബല്‍ എന്ന ചിത്രത്തിലും വേഷമിട്ടിട്ടുണ്ട് സിനിമാതാരമെന്നതിലുപരി ആന്ധ്രയിലെ വെസ്റ്റ് ഗോദാവരി ജില്ലയിലെ മൊഗള്ത്തൂരില് നിന്നുള്ള ബി.ജെ.പി എം.പി ആയിരുന്നു അദ്ദേഹം.
എ.ബി. വാജ്പേയി മന്ത്രിസഭയില്‍ സഹ മന്ത്രികൂടിയായിരുന്നു കൃഷ്ണം രാജു നിരവധി പേരാണ് കൃഷ്ണം രാജുവിന്റെ മരണത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. ശ്രീ യു വി കൃഷ്ണം രാജു വിന്റെ വേര്‍പാടില്‍ ദുഖമുണ്ടെന്നും വരും തലമുറകള്‍ അദ്ദേഹത്തിന്റെ സിനിമാ വൈഭവവും സര്‍ഗ്ഗാത്മകതയും ഓര്‍ക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. സാമൂഹിക സേവനത്തിലും മുന്‍പന്തിയിലായിരുന്ന അദ്ദേഹം രാഷ്ട്രീയ നേതാവെന്ന നിലയിലും വ്യക്തിമുദ്ര പതിപ്പിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും ആരാധകരോടും അനുശോചനം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം കുറിച്ചു. ആദരാഞ്ജലികളോടെ FC