മരുമകനോട് നടി പാര്‍വ്വതി ജയറാമിന് ഒരപേക്ഷ മകള്‍ ചക്കിയെത്തരും.. കൊണ്ടുപോയാല്‍ മാത്രം പോര..
അതെ ‘അമ്മ മനസ്സാണ് അവര്‍ക്കത് പറയാന്‍ അവകാശവുമുണ്ട്.. വിവാഹിതരാകാന്‍ ഒരുങ്ങുന്ന മകള്‍ മാളവിക ജയറാമിനും പ്രതിശ്രുത വരന് നവനീതിനും ആശംസ പങ്കുവച്ച് നടി പാര്‍വതി ജയറാം. മകളുടെ വിവാഹനിശ്ചയ ദിവസം മനസ്സില്‍ ഓര്‍മ്മകളുടെ കുത്തൊഴുക്കായിരുന്നു എന്ന് പാര്‍വതി പറയുന്നു. കുടുംബം ഇപ്പോള്‍ പൂര്ണമായിരിക്കുന്നെന്നും ഒരു മകനെകൂടി കിട്ടിയതില്‍ സന്തോഷമുണ്ടെന്നും മലയാളികളുടെ സ്വന്തം പാര്‍വതി എന്ന അശ്വതി ജയറാം ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
”എന്റെ രാജകുമാരിയും അവളുടെ രാജകുമാരനുമാരനും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. എന്ത് മനോഹര ദിവസമായിരുന്നു അത്. എന്റെ മനസ്സില്‍ ഓര്‍മ്മകള്‍ വന്നു നിറഞ്ഞുകവിയുന്നു. നീ എന്നും ഞങ്ങളുടെ അമൂല്യമായ സ്വത്തായിരിക്കുമെന്നും നിന്നെ ഞങ്ങള്‍ അനന്തമായി സ്നേഹിച്ചുകൊണ്ടിരിക്കുമെന്നും മാത്രം നീ മനസ്സിലാക്കുക. ഞങ്ങള്‍ക്കിപ്പോള്‍ ഒരു മകനെകൂടി കിട്ടിയിരിക്കുന്നു, നവനീത്. ഞങ്ങളുടെ കുടുംബം ഇപ്പോള്‍ പൂര്‍ണമായിരുന്നു.
അപേക്ഷ ഇതാണ് ഞങ്ങളുടെ പ്രിയ ചക്കിക്കുട്ടനെ കണ്ണിലെ മണിപോലെ കാത്തുസൂക്ഷിക്കുക. നിങ്ങളെ രണ്ടുപേരെയും ഞങ്ങള്‍ ഒരുപാട് സ്നേഹിക്കുന്നു. ഇനി നിങ്ങളുടെ വിവാഹമെന്ന മഹത്തായ ദിനത്തിനായുള്ള കാത്തിരിപ്പാണ്.പാര്‍വതി കുറിച്ചു. FC