ഹിറ്റ് ചിത്രങ്ങളിലെ താരമായ നടന് മൊഹ്മൂദ് വിടവാങ്ങി.. ക്യാന്‍സറിനോട് പൊരുതിയാണ് മരണം.. താരങ്ങളെത്തും…
വേദന ഒരുപാട് തിന്നു എന്നാലും പ്രതീക്ഷയോടെ തന്നെയായിരുന്നു മുന്നോട്ടു പോയത് അവസാന നിമിഷം അത് സംഭവിച്ചു.. മുതിര്‍ന്ന നടന് ജൂനിയര്‍ മെഹ്മൂദ് അന്തരിച്ചു. 67 വയസായിരുന്നു. അര്‍ബുദത്തോട് ഏറെ നാള് പൊരുതിയ ശേഷമാണ് നടന് മരണത്തിനു കീഴടങ്ങിയത്. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്. മുംബൈയിലെ ജൂഹു പള്ളിയിലായിരിക്കും കബറടക്കം നടക്കുക. ഭാര്യയ്ക്കും രണ്ട് ആണ്മക്കള്ക്കുമൊപ്പമായിരുന്നു അദ്ദേഹത്തിന്റെ താമസം.
ക്യാന്‍സറിന് പുറമെ മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ അലട്ടിയിരുന്ന മെഹ്മൂദിന് കരളിലും ശ്വാസകോശത്തിലുമാണ് കാന്‍സര്‍ ബാധിച്ചിരുന്നത്. പിന്നീട് കുടലുകളിലേക്കും രോഗബാധ എത്തിയതോടെ മഹ്മൂദ് തീര്‍ത്തും അവശനാവുകയായിരുന്നു. 1956 നവംബര്‍ 15ന് ജനിച്ച ജൂനിയര്‍ മഹ്മൂദിന്റെ യഥാര്‍ത്ഥ പേര് നയീം സയിദ് എന്നാണ്. ഹാത്തി മേരാ സാത്തി, മേരാ നാം ജോക്കര്‍, കാരവാന്, ബ്രഹ്മചാരി തുടങ്ങി ഇരുന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് മെഹ്മൂദ്. ചിലര്‍ നേരിട്ടെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു ആദരാഞ്ജലികളോടെ FC