കാണുന്നില്ല എന്നല്ലേ പരാതി – ഇതാ നടി പാര്‍വ്വതി ഗോവയിലുണ്ട് ……..
സിനിമയില്‍ വന്നിട്ട് ഏകദേശം പതിനാറോളം വര്‍ഷങ്ങള്‍ പിന്നിട്ട് തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത അഭിനയത്രിയാണ് നടി പാര്‍വ്വതി തിരുവോത്ത്. വിനോദയാത്രയില്‍ മുകേഷിന്റെ അനിയത്തിയുടെ റോളില്‍ അഭിനയിച്ച ശേഷമാണ് പാര്‍വ്വതിയെ മലയാളികള്‍ തിരിച്ചറിയുന്നതെങ്കിലും അതിന് മുമ്പ് രണ്ട് സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാലിന് ഒപ്പം നായികയായി ഫ്ലാഷില്‍ പാര്‍വ്വതി അതിന് ശേഷം അഭിനയിച്ചു.
ഏഴ് വര്‍ഷത്തോളം സിനിമയില്‍ മികച്ച വേഷങ്ങള്‍ ലഭിക്കാതെ പാര്‍വ്വതി ഒരുപാട് പ്രയാസപ്പെട്ടിരുന്നു. ഇതിനിടയില്‍ ധനുഷിന്റെ നായികയായി മര്യന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു ശ്രദ്ധ നേടുകയും ചെയ്തു. അതിന് ശേഷം മലയാളത്തില്‍ ബാംഗ്ലൂര്‍ ഡേയ്സില്‍ ദുല്‍ഖറിന്റെ നായികയായി അഭിനയിക്കുകയും ചെയ്തു. പിന്നീട് ഇങ്ങോട്ട് മലയാള സിനിമയിലെ മുന്‍നിര നായികയായി പാര്‍വ്വതി മാറുകയും ചെയ്തു.
സിനിമയിലെ സ്ത്രീകള്‍ നേരിടുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായി ഡബ്ല്യൂ സി സി എന്ന സംഘടന തുടങ്ങാന്‍ മുന്നില്‍ നില്‍ക്കുകയും ചെയ്തു. അതിന്റെ പേരില്‍ സിനിമകളില്‍ നിന്ന് ഒതുക്കി നിര്‍ത്താന്‍ ശ്രമവും നടന്നിട്ടുണ്ട്. ഈ തലമുറയിലെ മികച്ച നടിമാരില്‍ ഒരാളാണ് പാര്‍വ്വതി എന്നതില്‍ സംശയമില്ല. പല സിനിമകളിലൂടെ അഭിനയത്തിലൂടെ പാര്‍വ്വതി അത് തെളിയിച്ചിട്ടുമുണ്ട്.
സിനിമയില്‍ നിന്നുള്ള ഒരുപാട് സൗഹൃദങ്ങള്‍ കാത്തുസൂക്ഷിക്കുന്ന പാര്‍വ്വതി തന്റെ കൂട്ടുകാരികള്‍ക്ക് ഒപ്പം അടിച്ചുപൊളിക്കാനായി ഗോവയിലേക്ക് പോയിരിക്കുകയാണ്. ഇതിന്റെ ചിത്രങ്ങള്‍ പാര്‍വ്വതി പോസ്റ്റ് ചെയ്തിട്ടുണ്ട്. നടി റിമ കല്ലിങ്കലിനെയും ചിത്രങ്ങളില്‍ കാണാം. പാര്‍വ്വതി സ്റ്റൈലിഷ് ലുക്കില്‍ നടന്നു വരുന്ന ഒരു വീഡിയോ ഇതോടൊപ്പം സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നുണ്ട്.FC