ആറാട്ടണ്ണന് സന്തോഷ് വര്‍ക്കിയുടെ ‘പ്രണയപനി’ … നടി മോനിഷ പോലീസില്‍ കൊടുത്തു……..
നാലാളറിഞ്ഞപ്പോ നാറിയ കളികളിലേക്ക് കടന്ന സന്തോഷ് വര്‍ക്കി ആദ്യം നടി നിത്യാ മേനോനും താനും തമ്മില്‍ പ്രണയമെന്ന് പറഞ്ഞു അത് കുലുമാലയപ്പോ അവരുടെ അമ്മയടക്കമുള്ളവരെ തെറി പറഞ്ഞു അതും ലക്ഷക്കണക്കിന് ആളുകള്‍ കണ്ടെന്ന് മനസ്സിലായ സന്തോഷ് പുതിയ പ്രണയം പറഞ്ഞു അസിസ്റ്റന്റ് ഡയറക്ടര്‍ മോനിഷ മോഹനനെ ആദ്യ നോട്ടത്തില്‍ ഇഷ്ടമായെന്ന് ഒപ്പം നില്ക്കുന്ന ഫോട്ടോയും പോസ്റ്റ് ചെയ്തു അതുമിതാ വിവാദവും പോലീസ് കേസുമായി മാറിയിരിക്കുന്നു…
പ്രണയിക്കുന്നത് സംവിധായികയായ മോനിഷ മോഹനെയാണ് എന്ന് കേട്ടപ്പോള്‍ സന്തോഷിനു ട്രോളുകളുടെ പൂരവും ഒപ്പം ഒരുപാട് വിമര്‍ശനങ്ങളും നേരിടേണ്ടി വന്നു. നടിമാരായ നിത്യ മേനോന്, നിഖില വിമല്‍ തുടങ്ങിയവരോടും തനിക്ക് പ്രണയമാണെന്നും സന്തോഷ് വര്‍ക്കി പറഞ്ഞിരുന്നു. പല നടിമാരോടുള്ള പ്രണയം തുറന്നു പറഞ്ഞതോടു കൂടി തെറിയുമായി നിരവധി പേര് രംഗത്തെത്തി. പ്രതി പൂവന്‍കോഴി കാണാന്‍ വേണ്ടി സന്തോഷ് ലുലുമാളില്‍ ചെന്നപ്പോള്‍ സിനിമ കണ്ടിറങ്ങിയ സമയത്തു കണ്ടതാണ് മോനിഷയെ.
സന്തോഷിന്റെ പ്രണയം ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ആയിരുന്നു. ആദ്യത്തെ കാഴ്ചയില്‍ തന്നെ തനിക്ക് മോനിഷയെ ഇഷ്ടപ്പെട്ടുവെന്നും അവര്‍ക്കും തന്നെ ഇഷ്ടപ്പെട്ടത് പോലെയാണ് തോന്നിയതെന്നും സന്തോഷ് പറഞ്ഞു. മോനിഷയുടെ കൂടെയുള്ള തന്റെ ചിത്രം പങ്കുവെച്ചായിരുന്നു സന്തോഷ് പോസ്റ്റ് പങ്കുവെച്ചത്. ഇതിനെതിരെ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ കൂടിയാണ് മോനിഷ പ്രതികരിച്ചത്. സന്തോഷ് വര്‍ക്കിക്കെതിരെ പരാതി നല്‍കിയിരിക്കുകയാണ് മോനിഷ.
സന്തോഷ് വര്‍ക്കിക്കെതിരെയുള്ള കേസുമായി താന്‍ മുന്നോട്ട് പോകുകയാണ്. താന്‍ ഇങ്ങനെ ചെയ്യുന്നത് ഇയാള്‍ അപമാനിച്ച എല്ലാ സ്ത്രീകള്‍ക്ക് വേണ്ടി കൂടിയാണെന്നും മോനിഷ പറഞ്ഞു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരം പ്രതികരിച്ചത്. ജോജി എന്ന ചിത്രത്തില്‍ ബാബുരാജ് പറയുന്ന ഡയലോഗിന്റെ വീഡിയോ കൂടി മോനിഷ ഇതിനോടൊപ്പം പങ്കുവെച്ചിട്ടുണ്ട്. പരാതി നല്‍കിയതോടെ ഇനി അണ്ണന് ജയിലിലിരുന്ന് ആറാടാം എന്നൊക്കെയാണ് കമന്റുകള്‍ FC