നടി സുസ്മിതാ സെന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍.. ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞു.. പ്രാര്‍ത്ഥനയോടെ സിനിമ……
സുഖകരമല്ലാത്ത രീതിയിലാണ് സിനിമയില്‍ നിന്നുള്ള വാര്‍ത്തകള്‍ കോട്ടയം നസീറിന്, ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞു നടന് രഞ്ജിത് ആശുപത്രിയിലാണ് സുബി, മനു, ശ്രീവിജയ തുടങ്ങിയവര്‍ വിടവാങ്ങി ഇപ്പോഴിതാ ആരാധകരെ ഞെട്ടിച്ച് ബോളിവുഡ് താരം സുസ്മിത സെന്‍ ഒരു വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നു ഏതാനും ദിവസം മുന്‍പ് തനിക്ക് ഹൃദയാഘാതം ഉണ്ടായതായാണ് താരത്തിന്റെ വെളിപ്പെടുത്തല്‍ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായതായും ആരോഗ്യ നില ഇപ്പോള്‍ തൃപ്തികരമാണെന്നും താരം സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
അച്ഛന്റെ വാക്കുകള്‍ പങ്കുവെച്ചാണ് ഹൃദയാഘാതം അതിജീവിച്ചതിനെ കുറിച്ച് സുസ്മിത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഹൃദയത്തെ സന്തോഷമായും ധൈര്യമായും നിലനിര്‍ത്തുക, ഏറ്റവും ആവശ്യമുള്ള ഘട്ടത്തില്‍ അത് നിങ്ങള്‍ക്ക് ഉപകരിക്കും…എന്റെ പിതാവിന്റെ വാക്കുകളാണ്. ഏതാനും ദിവസം മുന്‍പ് എനിക്ക് ഹൃദയാഘാതമുണ്ടായി. ആന്‍ജിയോപ്ലാസ്റ്റി ചെയ്തു. സ്റ്റെന്റ് ഉപയോഗിച്ചു, ഇന്‍സ്റ്റയില്‍ സുസ്മിത കുറിക്കുന്നു. ഇപ്പോള്‍ സുഖമായിരിക്കുന്നു. ഇനിയും ജീവിക്കാന്‍ ഞാന്‍ റെഡിയായിരിക്കുന്നു. എല്ലാവരോടും സ്നേഹം എന്ന് പറഞ്ഞാണ് സുസ്മിത പോസ്റ്റ് അവസാനിപ്പിക്കുന്നത്. ബോളിവുഡിലെ ഫിറ്റ്നസില്‍ ശ്രദ്ധ കൊടുക്കുന്ന താരങ്ങളില്‍ മുന്‍പിലാണ് സുസ്മിത. ഫിറ്റ്നസ് നിലനിര്‍ത്തിയിട്ടും ആരോഗ്യപ്രശ്നങ്ങളിലേക്ക് താരം വീണതിലെ ആശങ്കയിലാണ് ആരാധകര്‍. FC