ഗര്‍ഭിണിയായതോടെ എന്റെ പേളി ആകെ മാറിപ്പോയി-ശ്രീനിഷിന് പറയാനുണ്ട്.
എല്ലാത്തിനും സാക്ഷി പ്രേക്ഷകരാണ്.ബിഗ്ബോസ് എന്ന ഷോയിലായിരുന്നു പ്രണയവും വിവാഹാലോചനയും.മോഹന്‍ ലാല്‍ ആയിരുന്നു ശ്രീനിഷ് പേളി പ്രണയത്തിനെ വിവാഹത്തിന്റെ വഴിയിലേക്ക് എത്തിച്ചത്.ഇരുവരുടെയും അഭ്യര്‍ത്ഥന ഇപ്രകാരമായിരുന്നു.
ഞങ്ങളുടെ ബോസായ ലാലേട്ടാ ഞങ്ങള്‍ ഇരുവരും പ്രണയത്തിലാണ്.വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു.വേര്‍പിരിയാന്‍ കഴിയാത്ത തരത്തില്‍ അടുത്തു
പോയി. ഞങ്ങളുടെ രക്ഷിതാക്കളോട് കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി വിവാഹം നടത്തി തരണം.അവരുടെ അഭ്യര്‍ത്ഥന മാനിച്ച് ലാലേട്ടന് ഷോയില്‍ നിന്ന് തന്റെ പ്രേക്ഷകര്‍ കേള്‍ക്കെ തന്നെ ഇരുവരുടെയും വീട്ടുകാരെ വിളിച്ച് ഒരു കാരണവരുടെ ഭാഗത്ത് നിന്ന് കല്ല്യാണം റെഡിയാക്കി കൊടുത്തു.
ഇന്ന് പേളി ഗര്‍ഭിണിയാണ്.താന്‍ അച്ഛനാകുന്നതിന്റെ സന്തോഷം ഒരു പ്രമുഖ മാധ്യമത്തിന് കൊടുത്ത അഭിമുഖത്തില്‍ പറയുന്നതിങ്ങനെയാണ്.പേളി ഗര്‍ഭിണിയായത് മുതല്‍ തന്നിലെ അച്ഛന് ജനിച്ചു.ഭക്ഷണം കഴിക്കാനോ പ്രത്യേകിച്ച് എന്തെങ്കിലും ചെയ്യാനോ താത്പര്യമില്ലാത്ത പോലെയായിരുന്നു പേളി.
ആ സമയത്താണ് ഗര്‍ഭലക്ഷണങ്ങളെ കുറിച്ച് ഗൂഗിള്‍ ചെയ്യാന്‍ തുടങ്ങിയത്.ടെസ്റ്റ് പോസറ്റീവായതോട തുള്ളിച്ചാടുകയായിരുന്നു.നിരവധി ടെസ്റ്റുകള്‍ കഴിഞ്ഞതിന് ശേഷം ജീവിതത്തിലെ ഏറ്റവും വലിയ റിസള്‍ട്ട് എത്തി.പേളി ഛര്‍ദ്ദിച്ചു തുടങ്ങി ഞാന്‍ പുറം തടവാനും.
ജൂസുണ്ടാക്കി കൊടുക്കുക.കൃത്യ സമയത്ത് ഭക്ഷണം കഴിപ്പിക്കുക,സദ്യയാണ് ഏറ്റവും ഇഷ്ടം.ചോക്ലേറ്റും ഐസ്ക്രീമും ഇപ്പോള്‍ പേളി കഴിക്കുന്നില്ല.ഷൂട്ടിങ് തിരക്കിനിടയിലും ഓടി അവള്‍ക്കരികിലെത്തും കുഞ്ഞിന്റെ ചലനം അത് വല്ലാത്തൊരു അനുഭവമാണെന്ന് ശ്രീനിഷ് പറയുന്നു.
ശ്രീനി പേളി ദമ്പതികളെ ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ നമുക്കൊരുങ്ങാം.
ഫിലീം കോര്‍ട്ട്.