നടി പേളിയുടെ കൈയില്‍ രണ്ടാമത്തെ കുഞ്ഞ് മകള്‍ നില ആശ്ചര്യത്തോടെ നോക്കുന്നു…

അവതാരിക, അഭിനേത്രി, ബിഗ്ഗ് ബോസ്സ് താരം, മികച്ച യൂട്യൂബര്‍ കൈവെച്ചമേഖലകളിലെല്ലാം വിജയം മാത്രം വെട്ടിപിടിച്ചവളാണ് പേളി… ബിഗ്ബോസില്‍ നിന്നാണ് പേളിക്ക് ജീവിതപങ്കാളി ശ്രീനിഷിനെ കിട്ടിയത്, താരദമ്പതികള്‍ക്ക് ഒരുമകളാണ് നില.. ഇപ്പോഴിതാ പുതിയൊരു കുഞ്ഞുവാവയെ കയ്യിലെടുത്തിരിക്കുന്ന പേളിയുടെ അടുത്ത് മകള്‍ നില ആശ്ചര്യത്തോടെ നോക്കിയിരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തെത്തിയത്.
തങ്ങളുടെ കുടുംബത്തിലേക്ക് പുതിയൊരു അതിഥിയെത്തിയ കാര്യം സമൂഹമാധ്യമങ്ങളിലൂടെ പേളി ആരാധകരുമായി പങ്കുവച്ചിരുന്നു. പേളിയുടെ സഹോദരി റേച്ചലിനൊരു ആണ്‍കുഞ്ഞ് പിറന്ന വിശേഷമാണ് പേളി ഷെയര്‍ ചെയ്തത്. കുഞ്ഞനിയന് റെയിനിനെ ആദ്യമായി കണ്ട നിലയുടെ അമ്പരപ്പിനെയും സന്തോഷത്തേയുമെല്ലാം കുറിച്ച് പേളി പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
കുഞ്ഞനിയനെ കണ്ട് ആദ്യം നിലയൊന്ന് ആശയക്കുഴപ്പത്തിലായെങ്കിലും പതിയെ അവര്‍ക്കിടയില്‍ അതിശയകരമായ ഒരു സഹോദരി സഹോദര ബന്ധം വളരുന്നത് തന്നെ ഏറെ സന്തോഷിപ്പിച്ചുവെന്നാണ് പേളി കുറിച്ചത്. ”ലോകത്തിലെ ഏറ്റവും മനോഹരമായ ബന്ധങ്ങളിലൊന്ന് സഹോദരിമാര്‍ തമ്മിലുള്ള ബന്ധമാണ്, ഞങ്ങളുടെ റെയിന്‍ ബേബിയെ എന്റെ കൈകളില്‍ ഇങ്ങനെ പിടിക്കുമ്പോള്‍ ഒരിക്കല്‍ കൂടി ഞാന്‍ അമ്മയായത് പോലെ തോന്നുന്നു. റേച്ചല്‍ പ്രസവവേദന അനുഭവിക്കുമ്പോള്‍ എന്റെ അനുജത്തിക്ക് വേദന സഹിക്കാന്‍ കഴിയുമോ എന്ന് ഞാന്‍ ആശ്ചര്യപ്പെട്ടു, പക്ഷേ റേച്ചല്‍ ആയിരുന്നു ഏറ്റവും ശക്ത.
ഇപ്പോള്‍ ഞങ്ങള്‍ റെയ്നെ കണ്ടുമുട്ടിയ ദിവസം, ഞങ്ങള്‍ക്കിടയില്‍ ഇതിനകം തന്നെ ശക്തമായ ഒരു ബന്ധമുണ്ടെന്ന് തോന്നുന്നു. തീര്‍ച്ചയായും അവന് ഏറ്റവും വിലപ്പെട്ടവനാണ്, നില ഇപ്പോള്‍ ഒരു വലിയ സഹോദരിയായി. അവളാദ്യം അവനെ കണ്ട് അല്‍പ്പം ആശയക്കുഴപ്പത്തിലായി, പക്ഷേ പിന്നെ ‘വാവൂ’ എന്ന് പറയാന്‍ തുടങ്ങി. അവരെ നോക്കിയിരിക്കുമ്പോള്‍ അവര്‍ക്കിടയില്‍ അതിശയകരമായ ഒരു സഹോദരി സഹോദര ബന്ധം വളരുന്നത് ഞാന്‍ കാണുന്നു,” പേളി പറയുന്നു. ഫോട്ടോഗ്രാഫറായ റൂബെന്‍ ബിജി തോമസാണ് റേച്ചലിന്റെ ഭര്‍ത്താവ്. സഹോദരി എന്നതിനേക്കാള്‍ പേളിയുടെ അടുത്ത സുഹൃത്ത് കൂടിയാണ് റേച്ചല്‍. പുതിയ അതിഥിക്ക് ആയൂരാരോഗ്യ സൗഖ്യം നേരുന്നു. FC