വീടിന്റെ പണിനടക്കുന്നു തേയ്പ്പുപണി ഏറ്റെടുത്ത് പൂര്‍ണിമ, ഇന്ദ്രജിത്തിന് അതും ലാഭം…..
മലയാളികളുടെ ഇഷ്ടതാര ജോഡികളാണ് ഇന്ദ്രജിത്തും, പൂര്‍ണിമയും മക്കളും, പുതിയ വീടുണ്ടാകുന്ന തിരക്കിലാണ് താരകുടുംബം പണിനടക്കുന്ന വീട്ടിലെത്തിയ പൂര്‍ണിമ മതിലുതേക്കുന്ന ജോലിക്കാരില്‍ നിന്ന് ചട്ടകം വാങ്ങി ചുമര് മിനുക്കുന്നതിന്റെ വീഡിയോയാണ് പുറത്തു വിട്ടത്…
സ്വന്തം വീടിന്റെ പണി സ്വയം ചെയ്യുമ്പോള്‍ വല്ലാത്തൊരു സന്തോഷമാണ് ലഭിക്കുന്നതെന്നാണ് പൂര്‍ണിമ ഇന്ദ്രജിത്ത് പറഞ്ഞത്. പുതുതായി ഉണ്ടാക്കുന്ന വീടിന്റെ തേപ്പ് പണി സ്വയം ചെയ്യുന്ന വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു താരത്തിന്റെ കമന്റ്. എങ്ങനെയാണ് നല്ല രീതിയില്‍ തേക്കുന്നതെന്ന് പണിക്കാര്‍ക്ക് ഹിന്ദിയിലും മലയാളത്തിലും നിര്‍ദ്ദേശം കൊടുക്കുന്നുമുണ്ട്.
മുകളിലത്തെ നിലയില്‍ നിന്ന് അമ്മയുടെ വാര്‍ക്കപ്പണി ശ്രദ്ധയോടെ നോക്കുന്ന മകള്‍ പ്രാര്‍ത്ഥനയെയും വീഡിയോയില്‍ കാണാം. പക്ഷെ പണിയേല്‍പ്പിച്ച ഗൃഹനാഥന് ഇന്ദ്രജിത് തിരക്കിലാണ് അതുകൊണ്ട് കൂടിയാണ് പൂര്‍ണിമ നേരിട്ട് പണിക്കിറങ്ങിയത് FC