താരദമ്പതികളുടെ മകള്‍ ആരാധ്യ അമ്മ ഐശ്വര്യാറായിയോളം ഉയരം വെച്ചിരിക്കുന്നു……. ഒന്നരലക്ഷം തോളിലുള്ള ബാഗിന് ……
ബച്ചന് കുടുംബത്തിലെ പൊന്നോമനയാണ് ആരാധ്യ. ആരാധകര്‍ക്കും ഏറെ പ്രിയപ്പെട്ടവള്‍. 2011 നവംബര്‍ 16-നാണ് ഐശ്വര്യ റായ് ബച്ചന് ആരാധ്യക്ക് ജന്മം നല്‍കിയത്. അന്ന് മുതല്‍ കുഞ്ഞുതാരത്തിന് പിന്നാലെയാണ് ആരാധകര്‍.
ആരാധ്യയുടെ ഓരോ നിമിഷവും അവര്‍ ആഘോഷമാക്കി. സ്കൂളിലെ നൃത്ത പരിപാടിയുടെ വീഡിയോയും കുടുംബ വിവാഹങ്ങളില്‍ നിന്നുള്ള വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ പങ്കുവെച്ചു. എന്നാല്‍ ഇത്തവണ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ നിന്നുള്ള ആരാധ്യയുടെ വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഐശ്വര്യക്കും അഭിഷേക് ബച്ചനുമൊപ്പമാണ് ആരാധ്യ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ മുംബൈയില്‍ നിന്ന് വിമാനം കയറിയത്.
പത്തു വയസ്സുകാരിയായ ആരാധ്യ അമ്മയുടെ തോളൊപ്പമെത്തിയിരിക്കുന്നുവെന്നും സുന്ദരിയാണെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു. അമ്മയ്ക്കൊപ്പം ഫോട്ടോ എടുക്കാന്‍ തിരക്കു കൂട്ടുന്ന ആരാധകര്‍ക്കായി ആരാധ്യ മാറികൊടുക്കുന്നതും വീഡിയോയില്‍ കാണാം. ചെറുചിരിയോടെ താരപുത്രി ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു.
എന്നാല്‍ ഇതിനൊപ്പം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്ന മറ്റൊരു കാര്യമുണ്ട്. ആരാധ്യയുടെ ബാഗിന്റെ വിലയാണത്. മഞ്ഞയും ചാരനിറവും ചേര്‍ന്ന ഈ കുഞ്ഞുബാഗിന്റെ വില 1,28,160 രൂപയാണ്. ഈ ബാഗ്പാക്കില് മഞ്ഞ നിറത്തില്‍ നക്ഷത്രങ്ങളും പ്രിന്റ് ചെയ്തിട്ടുണ്ട്. മെയ് 17 മുതല്‍ 28 വരെ നടക്കുന്ന കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ദീപിക പദുക്കോണ്‍, ഹിന ഖാന്, പൂജാ ഹെഗ്ഡെ, അദിതി റാവു ഹൈദരി, നയന്‍താര എന്നിവരടക്കം നിരവധി ഇന്ത്യന്‍ താരങ്ങള്‍ പങ്കെടുക്കും. ദീപിക പദുക്കോണ്‍ ഇത്തവണ ജൂറിയിലും ഇടം നേടിയിട്ടുണ്ട്. നമുക്കഭിമാനിക്കാം ഈ സുന്ദരികളെ ഓര്‍ത്ത് FC