നടന് കസാന്റെ മരണത്തെ വിശ്വസിക്കാനാകാതെ ദിലീപ്.. കൂടുതലവസരം കൊടുത്തതും താരം….
ഇടിക്കാന്‍ തന്നെക്കാള്‍ നല്ല ആരോഗ്യമുള്ളവര്‍ വേണമെന്നതിനാലല്ല നല്ല സൗഹൃദമായിരുന്നു ദിലീപും കസാന്‍ ഖാനും തമ്മില്‍ അതുകൊണ്ടുതന്നെ തന്റെ ഹിറ്റ് സിനിമകളായ CID മൂസ, മായാമോഹിനി, ഇവന് മര്യാദരാമന്, ദി ഡോണ്‍ എന്നിവയിലെല്ലാം വില്ലനായി അഭിനയിപ്പിച്ചു, ആ നടന് കസാന്‍ ഖാനാണ് മരണത്തിന് കീഴടങ്ങിയത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം പ്രൊഡക്ഷന്‍ കണ്ട്രോളറും നിര്‍മ്മാതാവുമായ എന്‍.എം ബാദുഷയാണ് മരണ വിവരം പുറത്തുവിട്ടത്.
ദിലീപിന്റെ ചിത്രങ്ങള്‍ കൂടാതെ കസാന്‍ ഖാന് അഭിനയിച്ച മറ്റു ചിത്രങ്ങളാണ്, ഗാന്ധര്‍വ്വം, ദ കിങ്, വര്‍ണപ്പകിട്ട്, ഡ്രീംസ്, രാജാധിരാജ, ഓ ലൈല ഓ തുടങ്ങിയ മലയാള ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. ഒട്ടുമിക്കതും വില്ലന്‍ വേഷങ്ങളായിരുന്നു 1992 ല്‍ പുറത്തിറങ്ങിയ സെന്തമിഴ് പാട്ട് എന്ന തമിഴ് ചിത്രത്തിലൂടെയാണ് കസാന്‍ ഖാന് അഭിനയരംഗത്ത് എത്തിയത്. മലയാളത്തിന് പുറമേ തമിഴിലും കന്നടയിലുമായി അന്‍പതോളം സിനിമകളില്‍ വേഷമിട്ടു. ആദരാഞ്ജലികളോടെ FC