നടന് പ്രഭുദേവക്ക് പുതിയ ഭാര്യയില്‍ കുഞ്ഞു പിറന്നു… നയന്‍താര വലിപ്പിച്ചെങ്കിലും കാര്യം നടന്നു….
ആദ്യ ഭാര്യയില്‍ മൂന്ന് ആണ്‍കുട്ടികള്‍, പുതിയ ഭാര്യയില്‍ ഒരു പെണ്‍കുട്ടി പ്രഭുദേവ ഹാപ്പി.. നയന്‍താര വലിപ്പിച്ചെങ്കിലും താരം പുതിയ സഖിയെ കണ്ടെത്തി ജീവിതം ആസ്വദിക്കുന്നു, നടനായും നര്‍ത്തകനായും സംവിധായകനായുമെല്ലാം ആരാധകരെ നേടിയ താരമാണ് പ്രഭുദേവ. മൂന്ന് വര്‍ഷം മുമ്പാണ് പ്രഭുദേവ ഹിമാനി സിംഗിനെ വിവാഹം ചെയ്തത്. ഇപ്പോഴിതാ താന്‍ ഒരു പെണ്‍കുഞ്ഞിന്റെ അച്ഛനായ വിവരം പങ്കുവെച്ചിരിക്കുകയാണ് താരം. പ്രഭുദേവയുടെ നാലാമത്തെയും, ഹിമാനിയുടെ ആദ്യത്തെയും കുഞ്ഞാണിത്. വാര്‍ത്ത സത്യമാണെന്നും അമ്പതാമത്തെ വയസ്സില്‍ ഒരു കുഞ്ഞിന്റെ അച്ഛനായെന്നും പ്രഭുദേവ ഇ-ടൈംസിനോട് പ്രതികരിച്ചു. വളരെ സന്തോഷമുണ്ടെന്നും പൂര്ണ്ണനായെന്ന് തോന്നുന്നതായും പ്രഭുദേവ പറഞ്ഞു. സിനിമയുമായി ബന്ധപ്പെട്ട ജോലികളെല്ലാം തത്ക്കാലം നിര്‍ത്തിവയ്ക്കുകയാണെന്നും കുറച്ചുനാള്‍ കുടുംബത്തിനൊപ്പം നില്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലയാളി സംവിധായകന് എസ്.ജെ സിനു ഒരുക്കുന്ന പേട്ട റാപ് ആണ് പ്രഭുദേവ നായകനായി അടുത്തിടെ പ്രഖ്യാപിച്ച ചിത്രം. റംലത്താണ് പ്രഭുദേവയുടെ ആദ്യഭാര്യ. വിശാല്‍, റിഷി രാഘവേന്ദ്ര ദേവ, ആദിത് ദേവ എന്നിങ്ങനെ മൂന്ന് ആണ്മക്കളായിരുന്നു ഈ ബന്ധത്തില്‍ പ്രഭുദേവയ്ക്കുള്ളത്. ഇതില്‍ വിശാല്‍ 2008-ല്‍ അന്തരിച്ചു. 2010-ലായിരുന്നു റംലത്തും പ്രഭുദേവയും വേര്‍പിരിഞ്ഞത്. FC