ബാഹുബലി നായകന് പ്രഭാസിനെ ചികിത്സക്കായി വിദേശത്തേക്ക് കൊണ്ടുപോയി.. സിനിമകളെല്ലാം നിര്‍ത്തിവെച്ചു….
ബാഹുബലിയിലൂടെ ജനകോടികളുടെ ഹൃദയം കീഴടക്കിയ പ്രഭാസ് എന്ന ഇതിഹാസ താരത്തെ ശാരീരിക ബുദ്ധിമുട്ടുകളെത്തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സക്കായി വിദേശത്തേക്ക് കൊണ്ടുപോകുകയാണത്രേ, പ്രഭാസിന്റെ പുതിയ ചിത്രങ്ങളുടെ ഷൂട്ടിങ് താല്കാലികമായി നിര്‍ത്തിവെച്ചുവെന്നാണ് ടോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
കടുത്ത പനി അനുഭവപ്പെട്ട പ്രഭാസിനെ തുടര്‍ചികിത്സയ്ക്കായി വിദേശത്ത് കൊണ്ടുപോകാന്‍ സാധ്യതയുണ്ടെന്നും വിവരങ്ങളുണ്ട്. ഇടവേളയില്ലാതെയുള്ള സിനിമ ചിത്രീകരണം നടന്റെ ആരോഗ്യത്തെ ബാധിച്ചുവെന്നാണ് ലഭ്യമാകുന്ന വിവരം. ഒരു പനി വന്നപ്പോള്‍ എന്തിനു വിദേശത്തു കൊണ്ടുപോണം എന്ന ചോദ്യവും ബാക്കിയാണ് അതേസമയം, പ്രഭാസിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിശദീകരണങ്ങള്‍ ഒന്നും വന്നിട്ടില്ല.
സലാര്‍, ആദിപുരുഷ്, പ്രൊജക്ട് കെ എന്നിങ്ങനെ വമ്പന്‍ പ്രോജക്ടുകളാണ് തെലുഗു നടന് പ്രഭാസിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. മറ്റു രോഗങ്ങളൊന്നും ഇല്ലാതിരിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കാം. FC