ഗുരുവായൂരിലൂടെ കണ്ണനെ കാണാന്‍ തിരക്കിട്ടു പോകുന്ന ആളെ കണ്ടോ.. നമ്മുടെ സംയുക്ത വര്‍മ്മ.. കൂടെ ബിജുമേനോന് ഇല്ല …
ഏറ്റവും മനോഹരമായ ദൃശ്യമാണ് ഇന്നലെ ഉത്സവത്തിരക്കിനിടെ ഗുരുവായൂര്‍ ക്ഷേത്രനടയില്‍ കണ്ടത്.. ഭംഗിയായി കേരളം സാരിയുടുത്തു കുറച്ചു തടിച്ചൊരാള്‍ നിറചിരിയുമായി കണ്ണനെ കാണാന്‍ തിരക്കിട്ടു ഓടുകയാണ് ചിലര്‍ ആളെതിരിച്ചറിഞ്ഞു കുശലം ചോദിക്കുന്നു ചിലര്‍ ചേര്‍ത്തുപിടിക്കുന്നു ആരെയും നിരാശരാക്കാതെ എല്ലാവരെയും വിഷ് ചെയ്തു മുന്നോട്ടുപോകുകയാണ് മലയാള സിനിമയിലെ ഒരുകാലത്തെ ലേഡി സൂപ്പര്‍സ്റ്റാര്‍ സംയുക്ത വര്‍മ്മ കൂടെ ഭര്‍ത്താവും നടനുമായ ബിജുമേനോനും മകനുമൊന്നുമില്ല എന്നതാണ് വീഡിയോ കണ്ടാല്‍ മനസ്സിലാക്കുക.
ആരാധകരുടെ നിരീക്ഷണം പല രീതിയിലാണ് യോഗായെല്ലാം ഭംഗിയായിചെയ്യുന്ന സംയുക്ത കൂടുതല്‍ സുന്ദരിയായിട്ടുണ്ട്, സാരിയില്‍ അതിമനോഹാരിയാണ്, ചിരിക്കു മാറ്റമൊന്നും വന്നിട്ടില്ല.. അല്‍പ്പം തടികൂടി എന്നെല്ലാം പോകുന്നു കണ്ടെത്തലുകള്‍ എന്തായാലും വളരെ ഫ്രീയായി ഒരു സെലിബ്രിറ്റി നടക്കുന്ന ദൃശ്യം ആരാധകര്‍ക്കും വിരുന്നായി. FC