പ്രഭാസും പൂജ ഹെഗ്ഡെയും ജോഡികളായ ‘രാധേശ്യാം തല്ലിപ്പൊളി സിനിമ – 24 വയസ്സുള്ള ആരാധകന് ജീവനൊടുക്കി…..
അത്രയ്ക്ക് പ്രഭാസിനെ അവന് സ്നേഹിച്ചു പോയി, പ്രതീക്ഷയോടെ കാത്തിരുന്ന സിനിമ അമ്പേ പരാജയം എങ്ങനെ സഹിക്കും ഒന്നും ആലോചിച്ചില്ല കൂട്ടുകാരുടെ കളിയാക്കല്‍ കൂടി ആയതോടെ ഇരുപത്തി നാലാമത്തെ വയസ്സില്‍ അവന് മരണത്തിന്റെ വഴിതിരഞ്ഞെടുത്തു, സഹോ, രാധേശ്യാം എന്ന സിനിമ കണ്ട അവന് ചിന്തിക്കണമായിരുന്നു ബാഹുബലി എടുത്ത രാജമൗലിയല്ല മറ്റുചിത്രങ്ങളുടെ സംവിധായകരെന്ന്.
പ്രഭാസ് ചിത്രം ‘രാധേശ്യാമി’ന് ലഭിക്കുന്ന മോശം പ്രതികരണങ്ങളില്‍ മനംനൊന്ത് താരത്തിന്റെ ആരാധകന് ആത്മഹത്യ ചെയ്തുവെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസമാണ് ചിത്രം തീയേറ്ററുകളിലെത്തിയത്. പൂജ ഹെഗ്ഡെ നായികയായെത്തിയ ചിത്രം രാധാ കൃഷ്ണകുമാറാണ് സംവിധാനം ചെയ്തത്. എന്നാല്‍ ചിത്രത്തിന് തണുപ്പന്‍ പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. പ്രഭാസിന്റെ കടുത്ത ആരാധകനായ 24കാരന് രവി തേജയാണ് ചിത്രത്തിന് ലഭിച്ച മോശം പ്രതികരണങ്ങളിലും നെഗറ്റീവ് റിവ്യൂകളിലും മനം നൊന്ത് ആത്മഹത്യ ചെയ്തത്. ആന്ധ്രാ സ്വദേശിയാണ് ഇയാള്‍.
കഴിഞ്ഞ ദിവസം സിനിമ കണ്ട് വീട്ടിലെത്തിയ ഇയാള്‍ ചിത്രം പ്രതീക്ഷകള്‍ക്കൊത്ത് ഉയരാത്തതില്‍ നിരാശനായി അമ്മയോട് സംസാരിച്ചിരുന്നുവെന്നും വീട്ടിലെ സീലിങ്ങ് ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാര്‍ച്ച് 11നാണ് രാധേശ്യാം തീയേറ്ററുകളിലെത്തിയത്.
ഹസ്തരേഖ വിദഗ്ദനായ വിക്രമാദിത്യന് എന്ന കഥാപാത്രമായാണ് പ്രഭാസ് സിനിമയിലെത്തുന്നത്. മുരളി ശര്‍മ, പ്രിയദര്‍ശിനി, സത്യന്, ജയറാം, സാഷാ ഛേത്രി തുടങ്ങിയവരാണ് രാധേ ശ്യാമില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തിയിരിക്കുന്നത്. തെലുങ്കിന് പുറമേ, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ ചിത്രം റിലീസ് ആയിട്ടുണ്ട്, പ്രഭാസ് കഥകേള്‍ക്കുക അഭിനയിക്കുക പ്രതിഫലം മാത്രം മാനദണ്ഡമാക്കരുത് FC