താര സംഘടന അമ്മയുടെ മീറ്റിംഗ് നടക്കുന്ന സ്ഥലത്ത് പ്രണവിന്റെ അപരന്.. ദൈവം തന്ന സമ്മാനം….
എങ്ങിനെ ഇങ്ങിനെ ഒത്തുവന്നു എന്ന ചോദ്യത്തിന് ഒറ്റ ഉത്തരം ദൈവും തന്ന സമ്മാനം, അമ്മ വേദിയില്‍ നടന് പ്രണവ് മോഹന്‍ലാലിന്റെ അപരനും. ബെംഗളൂരു സ്വദേശിയായ പ്രതാപ് ഗോപാലാണ് താരസംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം നടക്കുന്ന വേദിക്ക് പുറത്ത് എത്തി ശ്രദ്ധ പിടിച്ചത്. നേരത്തെ പ്രണവ് മോഹന്‍ലാലുമായുള്ള രൂപസാദൃശ്യം പ്രതാപ് ഗോപാലിനെ നവമാധ്യമങ്ങളില്‍ താരമാക്കിയിരുന്നു. ഫാഷന്‍ ഡിസൈനറായ പ്രതാപ് ഗോപാല്‍ ബെംഗളൂരുവിലാണ് ജനിച്ചതും വളര്‍ന്നതും. കുറച്ചു കാലം ഐടി കമ്പനിയില്‍ വര്‍ക്ക് ചെയ്തിരുന്നു. പിന്നീടാണ് ഫാഷന്‍ ഡിസൈനിലേക്ക് പ്രതാപ് ചുവടുമാറിയത്. കന്നഡ, തമിഴ്, തെലുങ്ക് ഭാഷകള്‍ അറിയുമെങ്കിലും ഇപ്പോള്‍ മലയാളം പഠിക്കാനുള്ള ശ്രമത്തിലാണ്. പ്രണവുമായുള്ള രൂപസാദൃശ്യത്തെക്കുറിച്ച് ദൈവത്തിന്റെ മാജിക് എന്ന് മാത്രമാണ് പ്രതാപിന് പറയാനുള്ളത്. FC