ഹിമാലയത്തിലും, ചിലപ്പോള്‍ സിനിമയിലും കാണാറുള്ള പ്രണവ് മോഹന്‍ലാലിനെ ഊട്ടിയില്‍ വെച്ചുകണ്ട പെണ്‍കുട്ടി കാണിച്ചത് കണ്ടോ …..
അഭിനയം തലക്കു പിടിച്ചിട്ടില്ല ആരെങ്കിലും നിര്‍ബന്ധിച്ചാല്‍ മാത്രം വന്നഭിനയിക്കും, അതല്ലാത്ത സമയങ്ങളില്‍ യാത്രകള്‍ അധികവും ഹിമാലയ സാനുക്കളിലേക്ക്, അങ്ങനെയുള്ള യാത്രകളില്‍ താരരാജാവിന്റെ മകനും, യുവ നടനുമായ പ്രണവ് മോഹന്‍ലാലിനെ പലരും മലയടിവാരങ്ങളില്‍ വെച്ച് കണ്ടിട്ടുണ്ട്, അങ്ങനെയുള്ള യാദൃശ്ചീക കണ്ടുമുട്ടലുകള്‍ വൈറലാകാറുമുണ്ട്.
അത്തരത്തിലൊരു കണ്ടുമുട്ടലിന്റെ വീഡിയോ കൂടിയിതാ അതും പ്രണവിനെ കണ്ടുമുട്ടിയത് ഊട്ടിയില്‍ വെച്ചാണ്.. ആരാധികയ്ക്കൊപ്പമുള്ള പ്രണവ് മോഹന്‍ലാലിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. പ്രണവിനെ നേരിട്ട് കണ്ട സന്തോഷത്തില്‍ ഫോട്ടോ എടുക്കുകയും പരിചയപ്പെടുകയും ചെയ്യുന്ന ആരാധികയെ വീഡിയോയില്‍ കാണാം. യാത്ര ഏറെ ഇഷ്ടപ്പെടുന്ന പ്രണവിനെ യാത്രയ്ക്കിടെയാണ് ആരാധികയും കണ്ടെത്തിയത്. സ്ഥലം ഏതെന്നു വ്യക്തമല്ല. പ്രണവിന്റെ പുതിയ യാത്ര ഊട്ടിയിലേക്കാണെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. ഇന്‍സ്റ്റഗ്രാം പേജില്‍ ഊട്ടിയില്‍ നിന്നുള്ള ചിത്രങ്ങള്‍ പ്രണവ് പങ്കുവെച്ചിരുന്നു. സ്നേഹോഷ്മളമായ ആ കെട്ടിപിടുത്തതില്‍ ആരാധികയുടെ മനം നിറഞ്ഞെന്ന് മുഖം കണ്ടാലറിയാം FC