നടി പ്രണിത ഭര്‍ത്താവിന്റെ കാലുകള്‍ പ്ലെയ്റ്റില്‍ വെച്ച് പൂജചെയ്യുന്ന ഫോട്ടോ വൈറല്‍… വിവാദവും…..

അവരുടെ സ്വാതന്ത്ര്യത്തിലും പാഞ്ഞുകയറുകയാണ് ആളുകള്‍, തങ്ങളുടെ ഭാര്യമാര്‍ ചെയ്യാത്തതിന്, അല്ലെങ്കില്‍ ഭര്‍ത്താവിന് ചെയ്തുകൊടുക്കാന്‍ മനസ്സിലാത്തവര്‍ അതുചെയ്യേണ്ട, പക്ഷെ എന്തിനിങ്ങനെ ചെയ്യുന്നവരുടെ മേല്‍ കുതിരകയറുന്നു.
പ്രമുഖ നടി പ്രണിത സുഭാഷ് ഭീമന അമാവാസ്യ ദിനത്തില്‍ ഭര്‍ത്താവിന്റെ പാദപൂജ നടത്തിയതാണ് നവമാധ്യമ പുരോഗമനിസ്റ്റുകള്ക്ക് ദഹിക്കാഞ്ഞത്, പാദപൂജ ചെയ്ത നടി പ്രണിത സുഭാഷിനെ രൂക്ഷമായി വിമര്‍ശിക്കുകയാണ്. പ്രണിത തന്നെയാണ് ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. ഭീമന അമാവാസ്യ എന്ന ചടങ്ങിലെ ചിത്രമാണിത്. കര്‍ണാടക, ആന്ധപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ വലിയ ആചാരങ്ങളില്‍ ഒന്നാണിത്, ഭര്‍ത്താവിന്റെ കാല്പാദങ്ങള് പ്ലേറ്റില്‍ വച്ച് പൂജിക്കുകയാണ് പ്രണിത. വളരെ പെട്ടന്ന് തന്നെ ചിത്രങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
ആധുനിക സമൂഹം സ്ത്രീപുരുഷ സമത്വത്തില്‍ വിശ്വസിക്കുന്നവരാണെന്നും അതിനെ പിറകോട്ട് വലിക്കരുതെന്നും വിമര്‍ശകര്‍ കുറിച്ചു. എന്നാല്‍ പ്രണിത അവരുടെ ഭര്‍ത്താവിനെ സ്നേഹിക്കുന്നതിനാലാണ് ഈ ചിത്രം പങ്കുവച്ചതെന്നും ഇത് വിധേയത്വമാണെന്ന് വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്നും അവരുടെ വ്യക്തിസ്വാതന്ത്ര്യത്തില്‍ ഇടപെടരുതെന്നും നടിയെ അനുകൂലിക്കുന്നവര്‍ പറയുന്നു. ഭാര്യ ഭര്‍തൃബന്ധത്തിന് അടിത്തറയിടുന്ന പ്രവര്‍ത്തികള്‍ ഭംഗിയായി നടത്തുക കുഴച്ചുവെച്ച ചളി അവര്‍ എറിഞ്ഞു തീര്‍ക്കട്ടെ. FC