എന്റെ കുടുംബ ജീവിതം സന്തോഷം നിറഞ്ഞതാണ്, ഭര്‍ത്താവറിയാത്ത ഒന്നുമില്ല നടി നവ്യാനായര്‍…..

അഭിനയത്തില്‍ നിന്ന് വിവാഹ ജീവിതത്തിലേക്ക് ചുവടുമാറ്റം, അവിടുന്ന് വീണ്ടും ചെറിയ സ്ക്രീനിലൂടെ പഴയ രീതിയില്‍ വലിയ സ്ക്രീനിലേക്ക്, കുടുംബ ജീവിതം മടുത്തിട്ടാണോ നവ്യ നായര്‍ വീണ്ടും സിനിമയിലേക്ക് വന്നതെന്ന് ചോദ്യത്തിന് നടിയുടെ മറുപടിയിങ്ങനെയാണ്.. ‘കുടുംബ ജീവിതം മടുത്തിട്ടല്ല. അത് സമ്മാനിച്ച നല്ല അനുഭവങ്ങളുമായിട്ടാണ് ഞാന്‍ സിനിമയിലേക്ക് പുനഃപ്രവേശനം നടത്തിയത്. കുടുംബജീവിതം സന്തുഷ്ടമാണ്. സിനിമയെയും ഇഷ്ടമാണ്’ നവ്യ പറയുന്നു.
നടിയുടെ ഒരുത്തീ എന്ന കുടുംബ ചിത്രത്തെ കുറിച്ചും നവ്യ
അഭിപ്രായപ്പെട്ടു.ഒരുത്തീ എന്ന സിനിമ ഒരു മിഡില്‍ ക്ലാസ് ഫാമിലിയുടേതാണ്. അവരുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍, എന്നതിനെ അടിസ്ഥാനമാക്കിയുള്ള പ്രമേയമാണെന്ന് നവ്യ പറയുന്നു. മുംബൈയില്‍ താമസിക്കുമ്പോള്‍ ആദ്യമൊക്കെ അവിടവുമായി പൊരുത്തപ്പെടാന്‍ വളരെ ബുദ്ധിമുട്ടി. അവിടുത്തെ ജീവിത രീതി മറ്റൊന്നാണ്. പിന്നീട് അവിടുത്തെ അന്തരീക്ഷം ജീവിതവുമായി എന്നെ പൊരുത്തപ്പെടുത്തി.
നമ്മുടെ ജീവിതം ഇങ്ങനെയാണെന്ന് സ്വയം സമാധാനിപ്പിച്ചു. വീണ്ടും സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ഭര്‍ത്താവ് പൂര്‍ണ പിന്തുണയും സമ്മതവും നല്കി. അങ്ങനെ ഭര്‍ത്താവിന്റെ പിന്തുണയോട് കൂടിയാണ് താന്‍ വീണ്ടും അഭിനയിക്കാനെത്തിയത്. കാരണം കഴിഞ്ഞ എട്ട് വര്‍ഷം ഞാന്‍ ഒരു സിനിമാ നടിയായിട്ടല്ല ജീവിച്ചതെന്ന് അദ്ദേഹത്തിന് നന്നായിട്ട് അറിയാം. അതുപോലെ കുടുംബത്തിന് താന്നെ പ്രാധാന്യം നല്കി മുന്നോട്ടു പോകുക. FC