ഫഹദ് ഫാസിലിന്റെ ജന്മദിനം രാജകീയമാക്കി ‘പുഷ്പ 2’ അണിയറ.. അല്ലുവിന്റെ സമ്മാനമിതാ…
അഭിനയത്തില്‍ വന്ന് തോറ്റോടുക.. അതുകഴിഞ്ഞൊരു വരവ് വന്ന് മലയാളികളുടെ മാത്രമല്ല സകല ഭാഷക്കാരുടെയും നെഞ്ചിലേക്ക് ഇടിച്ചു കയറുക ഇത് ചേര്‍ന്നാല്‍ ഫഹദായി.. ഇന്ന് ജന്മദിനമാഘോഷിക്കുന്ന ആ ഫഹദ് ഫാസിലിന് പിറന്നാള്‍ സമ്മാനവുമായി ‘പുഷ്പ 2’ അണിയറ പ്രവര്‍ത്തകര്‍. പുഷ്പ രണ്ടാം ഭാഗത്തിലെ ഫഹദിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് പിറന്നാള്‍ ദിവസം അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തത്.
ഭന്‍വര്‍ സിങ്ങ് ഷെഖാവത് എന്ന ക്രൂരനായ പൊലീസുകാരനായി ഇത്തവണയും ഫഹദ് ഞെട്ടിക്കുമെന്ന് ഉറപ്പ്. ഒന്നാം ഭാഗത്തില്‍ ഏറെ പ്രശംസ നേടിയ ഫഹദിന്റെ പൊലീസ് റോള്‍ രണ്ടാം ഭാഗത്തിലും തീ പാറിക്കുന്നത് കാണാനാണ് പ്രേക്ഷകരിപ്പോള്‍ കാത്തിരിക്കുന്നത്. മാമന്നനാണ് ഫഹദിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പയുടെ രണ്ടാം ഭാഗത്തില്‍ അല്ലുവിന്റെയും ഫഹദിന്റെയും തകര്‍പ്പന്‍ പ്രകടനം തന്നെയാകും പ്രധാന ഹൈലൈറ്റ്. അല്ലുവിനെയും രശ്മികയെയും ഫഹദിനെയും കൂടാതെ ധനുഞ്ജയ്, റാവു രമേഷ്, സുനില്‍, അനസൂയ ഭരദ്വാജ്, അജയ് ഘോഷ് തുടങ്ങിയവരും അണിനിരക്കുന്നുണ്ട്.. ഹൃദയം നിറഞ്ഞ ജന്മദിനസസകളോടെ. FC