രജിത്ത് കുമാറിന്റെ സ്വപ്ന സുന്ദരി!!! ഡോക്ടര്‍ ഷിനു ശ്യാമളന്-കാത്തിരിക്കാം കണ്ടറിയാം.
എല്ലാവരും ചോദിച്ചു എവിടെ പോയി ഒരു വിവരവുമില്ലല്ലൊ ആള് ഇവിടെ ഇല്ലെ എന്നെല്ലാം.
പറഞ്ഞ് വരുന്നത് രജിത് കുമാറിനെ കുറിച്ചാണ്.നവ മാധ്യമങ്ങളിലും ചര്‍ച്ചകളില്‍ എന്നും നിറഞ്ഞ് നില്ക്കുന്ന രജിത്ത് കുമാര്‍ ശരിക്കും താരമായത് ബിഗ്ബോസ് റിയാലിറ്റി ഷോയിലൂടെയായിരുന്നു.ഒരു വേള ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമായി മുന്നേറിയ രജിത്ത് സഹപ്രവര്‍ത്തകയോടുള്ള മോശം പെരുമാറ്റത്തിന്റെ അപ്രതീക്ഷിതമായി പുറത്താവുകയായിരുന്നു.നിരവധി തവണ മാപ്പ് പറഞ്ഞെങ്കിലും ആരും ഏറ്റെടുത്തില്ല.എന്ന് മാത്രമല്ല മോഹന്‍ലാല്‍ ബിഗ്ബോസില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.
അതിന് ശേഷം കോവിഡിനെ തുടര്‍ന്ന് ബിഗ്ബോസ് പ്രോഗ്രാം ബ്രേക്ക് അപ്പ് ആവുകയായിരുന്നു.രജിത്ത് ചെന്നൈയില്‍ നിന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോള്‍ നടന്ന സ്വീകരണ കോലാഹലങ്ങള്‍ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.കോവിഡ് പ്രോട്ടോകോള്‍ ലംഘനത്തിന്റെ പേരില്‍ കേസ്സാവുകയും ചെയ്തു.അതെല്ലാം കഴിഞ്ഞ കഥ.
രജിത്ത് കുമാറിനെ നായകനാക്കി കെ.ജി. ഫിലിപ്പ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്വപ്ന സുന്ദരി.രജിത്തിന് സ്വപ്ന സുന്ദരിയായി എത്തുന്നത് നവ മാധ്യമങ്ങളിലെ തിളങ്ങുന്ന മുഖമായ ഡോക്ടര്‍ ഷിനു
ശ്യാമളനാണ്.ജമന്തി എന്ന കഥാപാത്രമായാണ് ഷിനു സ്വപ്ന സുന്ദരിയില്‍ അഭിനയിക്കുന്നത്.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വൈറലായി ഇനി കാത്തിരിക്കാം എന്തെല്ലാമാണ് ഇരുവരും കാട്ടികൂട്ടുക എന്ന് കണ്ടറിയാം.
ഫിലീം കോര്‍ട്ട്.