വിവാഹം കഴിഞ്ഞിട്ട് 10 വര്‍ഷം രാം ചരണ്‍ അച്ഛനാകുന്നതിന്റെ സന്തോഷത്തില്‍ ഉപാസന ഗര്‍ഭിണി….
പെട്ടന്ന് കുട്ടികള്‍ വേണ്ടെന്ന് വെച്ചു വേണമെന്ന് വെച്ചപ്പോള്‍ ആകുന്നുമില്ല, പല ദമ്പതികളുടെയും ജീവിതത്തിലെ ദുരനുഭവം, ശേഷം മരുന്നായി.. മന്ത്രമായി.. തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ രാംചരണിന്റെ കുടുംബം പൂര്‍ണ സംതൃപ്തരാണ്, രാം ചരണും ഭാര്യ ഉപാസന കാമിനേനിയും മാതാപിതാക്കളാകുന്നു.
ഉപാസന ഗര്‍ഭിണിയാണെന്ന് നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇന്ത്യ ടുഡേയാണ് ഈ വിവരം രാം ചരണിന്റെ കുടുംബത്തോടുള്ള വൃത്തങ്ങള്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് ചെയ്തത്. 2012 ജൂണ്‍ മാസത്തിലായിരുന്നു രാം ചരണിന്റെയും ഉപാസനയുടെയും വിവാഹം. നടന് ചിരഞ്ജീവിയുടെ മകനാണ് രാം ചരണ്‍. അപ്പോളോ ആശുപത്രി ശൃംഖലയുടെ ചെയര്മാന് ആയിരുന്ന പ്രതാപ് റെഡ്ഡിയുടെ പേരക്കുട്ടിയാണ് ഉപാസന. അപ്പോളോ ആശുപത്രിയുടെ നിലവിലെ വൈസ് ചെയര്‍പേഴ്സണും കൂടിയാണ്.
ആരാധകരും ഹാപ്പിയാണ് ഇഷ്ടതാരത്തിന് കുഞ്ഞു പുഞ്ചിരി വിരിയുന്ന ആ നിമിഷത്തിന് കാത്തിരിക്കുകയാണ് ആ വലിയകുടുംബത്തിനൊപ്പം അതിലും വലിയ ആരാധകര്‍ FC