നടി ശ്രീ ലക്ഷ്മിയുടെ ഫോട്ടോ ഓഫീസിന്റെ ചുമരില്‍ ചില്ലിട്ട് വെച്ച് രാം ഗോപാല്‍വര്‍മ്മ.. ചിലരെ വിടില്ല…
ആഗ്രഹിക്കുന്നത് നടത്താന്‍ കഴിയുന്നത് ഒരു ഭാഗ്യമാണ്.. അത്തരത്തിലൊരു ഭാഗ്യം തേടിയുള്ള നടത്തത്തിലാണ് സംവിധായകനായും നടനുമായ രാം ഗോപാല്‍വര്‍മ്മ.. അദ്ദേഹത്തിന് ഒരു മോഡലിനെ ഇഷ്ടപെട്ടു മലയാളി പെണ്‍കുട്ടിയായ ശ്രീലക്ഷ്മിയാണ് ആ ഭാഗ്യവതി.. കണ്ട നിമിഷം മുതല്‍ വാഗ്ദാനങ്ങളുമായി രാംജി ശ്രീക്ക് പിറകെയാണ്..
കുഴപ്പമില്ലാത്ത അവസരം തന്നാല്‍ ഒരു കൈ നോക്കാമെന്ന് ശ്രീയും പറയുന്നുണ്ട്.. അവളോടുള്ള ആരാധനമൂത്ത് രാംജി ശ്രീയുടെ ഫോട്ടോ സ്വന്തം ഓഫീസിന്റെ ചുമരില്‍ ചില്ലിട്ടുവെച്ചതാണ് പുതുതായി വന്ന വാര്‍ത്ത.. സാരിയുമായി ബന്ധപ്പെട്ടൊരു സിനിമ ചെയ്യുന്നതിന് വേണ്ടിയാണ് രാംഗോപാല്‍ വര്‍മ്മ ശ്രീലക്ഷ്മിയെ തേടിയെത്തിയത്.
കഥയും കഥാപാത്രവും അറിഞ്ഞശേഷം തീരുമാനം അറിയിക്കാമെന്നാണ് ശ്രീലക്ഷ്മി മറുപടി നല്‍കിയിരിക്കുന്നത്. കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ കുറുമുള്ളൂര്‍ ചെട്ടിക്കല്‍ ശ്രീലക്ഷ്മി സതീഷ്, തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജില്‍ എം.എസ്സി. കെമിസ്ട്രി വിദ്യാര്‍ത്ഥിനിയാണ്.
ബിരുദപഠനം കോട്ടയം സി.എം.എസിലായിരുന്നു. 2020ല്‍ കോവിഡ് കാരണം വീട്ടിലിരുന്നപ്പോള്‍ നേരംപോക്കിനാണ് ശ്രീലക്ഷ്മി റീല്‍സ് ചെയ്തുതുടങ്ങിയത്. ചില പരസ്യ വീഡിയോകളിലും അഭിനയിച്ചിട്ടുണ്ട്. സി.ഡി. സതീഷ്, സിന്ധു ദമ്പതികളുടെ മകളാണ് ശ്രീലക്ഷ്മി. FC