എന്നെ കെട്ടിപ്പിടിച്ചു ചുംബിച്ചു-ഈ മരണം എനിക്ക് സഹിക്കാന്‍ കഴിയുന്നില്ല-രഞ്ജിനി ഹരിദാസ്.
ലോകം സ്നേഹിക്കുന്ന ഇതിഹാസത്തെ ഒന്നു നേരില്‍ കാണാന്‍ കൊതിച്ചവര്‍ വെറും കോടികളല്ല കോടാനുകോടികളാണ്. ആ മഹാപ്രതിഭയൊടൊപ്പം ചിലവഴിക്കാന്‍ ഭാഗ്യം കിട്ടിയ അവതാരികയും നടിയുമാണ് മലയാളികളുടെ അഭിമാനമായ രഞ്ജിനി ഹരിദാസ്.
ഒരു ജ്വല്ലറിയുടെ പ്രമോഷന് പരിപാടിയുടെ ഭാഗമായാണ് ഫുട്ബോള്‍ ഇതിഹാസം ഡിയാഗോ മറഡോണയെ കേരളത്തിലേക്ക് കൊണ്ട് വന്നത്.കണ്ണൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിലായിരുന്നു അദ്ദേഹത്തെ
പങ്കെടുപ്പിച്ച പരിപാടി.
മറഡോണയെ കാണാന്‍ ഫുട്ബോളിനെ സ്നേഹിക്കുന്നവരും അല്ലാത്തവരുമായി പതിനായിരകണക്കിന് ആരാധകരാണ് ഓടിയെത്തിയത്.മറഡോണയെ അവതരിപ്പിക്കാന്‍ ഇവിടെ ഭാഗ്യം കിട്ടിയത് രഞ്ജിനിക്കായിരുന്നു.കിട്ടിയ അവസരം ശരിക്കും രഞ്ജിനി
മുതലാക്കുകയും ചെയ്തു.അത്ര വിലപ്പെട്ടതായിരുന്നല്ലൊ തന്റെ വിരല്‍ തുമ്പില്‍ മറഡോണക്കൊപ്പം ആടിയും പാടിയും രഞ്ജിനി സദസ്സിനെ കോരിത്തരിപ്പിച്ചു.
അദ്ദേഹം വിടവാങ്ങിയ നിമിഷത്തെ കുറിച്ച് രഞ്ജിനിയുടെ വാക്കുകളിങ്ങനെ-വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫുട്ബോള്‍ ഇതിഹാസം തന്റെ മലയാളി ആരാധകരെ കാണാന്‍ കണ്ണൂരിലെത്തിയപ്പോള്‍ ആ പരിപാടി അവതരിപ്പിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി.ആ ദിവസം
എന്നെന്നേക്കുമായി എന്റെ ഹൃദയത്തില്‍ അടയാളപ്പെടുത്തും.
കാരണം ഞാന്‍ അവതരിപ്പിച്ച പരിപാടികളില്‍ ഏറ്റവും രസവും ഊര്‍ജ്ജം പകര്‍ന്നതുമായ നിമിഷങ്ങളായിരുന്നു.മറഡോണ ഫുട്ബോള്‍ ഇതിഹാസമാണ്.അദ്ദേഹം വിടവാങ്ങി എന്നറിഞ്ഞപ്പോള്‍ എന്റെ മനസ്സ് ആദ്യം പോയത് ആ ഉന്മാദം നിറഞ്ഞ നിമിഷങ്ങളിലേക്കാണ്.എനിക്കൊപ്പം നൃത്തം ചെയ്തത് എന്നെ
ചുംബിച്ചത്……
ആവേശത്തിന് പകരം ഇപ്പോള്‍ നഷ്ടബോധമാണ്.അദ്ദേഹം ഇനിയില്ല എന്നത് ലോകത്തിന് വിശ്വസിക്കാന്‍ പ്രയാസമായിരിക്കും.
രാജാവിനെ പോലെയാണ് നിങ്ങല്‍ ജീവിച്ചത്.അതും നിങ്ങളുടെതായ രീതിയില്‍ ഒരേയൊരു മറഡോണക്ക് യഥാര്‍ത്ഥ ഇതിഹാസത്തിന് ആത്മ ശാന്തി നേരുന്നു.എന്നുകൂടി പറഞ്ഞാണ് രഞ്ജിനി നിര്‍ത്തുന്നത്.
അതെ മാന്ത്രിക ഫുട്ബോള്‍ ഡിയാഗോ മറഡോണക്ക് ആദരാഞ്ജലികള്‍.
ഫിലീം കോര്‍ട്ട്.