ജീവിതം മാറ്റി മറിച്ചത് ഈ മൂന്ന് പെണ്ണുങ്ങള്, എല്ലാം തുറന്ന് പറഞ്ഞ് റിമി ടോമി…
റിമി പണ്ടേ അങ്ങനെയാണ് ഒന്നിനും ഒരു ഒളിവും മറവുമില്ല, അതാണവരുടെ പ്രത്യേകതയും, ആരാധകരുടെ ഇഷ്ടം നേടിയെടുക്കുന്നതില്‍ മിടുക്കിയായ റിമി ടോമി തന്നെ സ്വാധീനിച്ച മൂന്ന് പേരെക്കുറിച്ചുപറയുകയാണ്, വര്‍ക്കൗട്ട് വീഡിയോ പങ്കുവച്ച് ഗായിക റിമി ടോമി. വനിതാ ദിനത്തോടനുബന്ധിച്ചുള്ള സ്പെഷ്യല്‍ വീഡിയോ ആണിത്.
ജീവിതത്തില്‍ വിജയങ്ങള്‍ നേടാന്‍ തന്നെ ഏറ്റവും കൂടുതല്‍ സഹായിച്ച മൂന്ന് സ്ത്രീകളോടുള്ള ആദരമായാണ് റിമിയുടെ പുതിയ വീഡിയോ. ‘നിങ്ങളുടെ ഫിറ്റ്നസ് ലെവല്‍ നിങ്ങള്‍ തന്നെ തീരുമാനിക്കുക. നിങ്ങളെക്കുറിച്ചുള്ള നിര്‍വചനങ്ങള്‍ നിങ്ങള്‍ തന്നെ സൃഷ്ടിക്കുക. നിങ്ങള്‍ക്ക് എന്താണ് വേണ്ടതെന്ന് ആരും നിങ്ങളോടു പറയാതിരിക്കട്ടെ. അത് സ്വയം കണ്ടെത്തുക. എല്ലാവരും കൂടുതല്‍ ശക്തരായി തീരട്ടെ.
താരാ സുദര്ശന്, ബിന്നി കൃഷ്ണകുമാര്‍, ഹര്‍ഷ എന്നീ മൂന്ന് സ്ത്രീകളാണ് ജീവിതത്തില്‍ എന്നെ ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ളത്. അവര്‍ എന്റെ ജീവിതത്തിലും കരിയറിലും ശരീരത്തിലും മാറ്റങ്ങള്‍ വരുത്തി. വിജയങ്ങള്‍ നേടാന്‍ എന്നെ സഹായിച്ചു. ഇനിയും വിജയത്തിലേയ്ക്ക് കരുത്തോടെ നീങ്ങുകയാണു ഞാന്‍. എല്ലാവര്ക്കും വനിതാ ദിനാശംസകള്‍’, വീഡിയോ പങ്കുവച്ച് റിമി ടോമി കുറിച്ചു.
ഈ മൂന്ന് പേരുടെയും മേഖലകള്‍ പ്രശസ്തയായ യോഗ ട്രെയിനറാണ് താര സുദര്ശന്. മുന്‍പും താരയെക്കുറിച്ച് റിമി ടോമി സമൂഹമാധ്യമക്കുറിപ്പുകള് പങ്കുവച്ചിട്ടുണ്ട്. ഫിറ്റ്നസ് ട്രെയിനര്‍ ആണ് ഹര്‍ഷ. ബിന്നി കൃഷ്ണകുമാര്‍ പ്രശസ്ത ഗായികയാണ്. ഇനിയും ഉയരങ്ങള്‍ കീഴടക്കാന്‍ റിമിക്ക് കഴിയട്ടെ എന്നാശംസിക്കുന്നു FC