നാഗചൈതന്യ നല്കിയ പുടവയും തിരിച്ചു കൊടുത്ത് സമാന്ത, എല്ലാ രീതിയിലും തിരിച്ചടി …….
വിവാഹമോചനം സമാന്തയെ സംബന്ധിച്ച് സ്വാതന്ത്ര്യമാണ്, കാരണം അത്രക്ക് തിരക്കുള്ള സമയത്താണ് ആ കല്ല്യാണം നടന്നത് അതിന് ശേഷം അഭിനയിക്കാന്‍ പോകാന്‍ കഴിയാത്ത അവസ്ഥ, അതും പൂര്‍ണ്ണ സിനിമ കുടുംബത്തില്‍ നിന്ന് അങ്ങനെ ഒരവസ്ഥ വന്നതോടെ വേര്‍പിരിയുകയെന്ന തീരുമാനം വേദനയോടെ എടുക്കുകയായിരുന്നു യുവതാര ദമ്പതികളായ സമാന്തയും നാഗചൈതന്യയും.
വിവാഹ മോചന ശേഷം ചില കൊടുക്കല്‍ വാങ്ങലുകള്‍ വാര്‍ത്തയാണ് വരുന്നത്… സമാന്ത-നാഗചൈതന്യ വിവാഹമോചന വാര്‍ത്തയുടെ ഞെട്ടലില്‍ നിന്നും പ്രേക്ഷകലോകം ഇനിയും മുക്തരായിട്ടില്ല. അതുകൊണ്ട് തന്നെ ഇരുവരുടെയും വേര്‍പിരിയല്‍ സംബന്ധിച്ച് വരുന്ന ഓരോ വാര്‍ത്തയ്ക്കും പ്രാധാന്യമേറെയാണ്.
അക്കിനേനി കുടുംബം വിവാഹത്തിന് നല്കിയ പുടവ സമാന്ത തിരികെ നല്കിയിരിക്കുന്നു എന്നതാണ് പുതിയ വാര്‍ത്ത. നാഗ ചൈതന്യയുടെ യാതൊരു ഓര്‍മകളും വേണ്ട എന്ന തീരുമാനത്തിലാണ് സമാന്ത ഇത് തിരികെ നല്‍കിയതെന്നാണ് നടിയുടെ അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്….
2010ല്‍ ഗൗതം മേനോന്റെ സംവിധാനത്തിലൊരുങ്ങിയ തെലുങ്ക് ചിത്രം ‘യേ മായ ചേസാവെ’യുടെ സെറ്റില്‍ വച്ചാണ് സമാന്തയും നാഗചൈതന്യയും പ്രണയത്തിലാവുന്നത്. 2017 ഒക്ടോബര്‍ ആറിന് ഇരുവരും വിവാഹിതരായി. അഞ്ചാം വിവാഹവാര്‍ഷികത്തിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് സമാന്തയും നാഗ ചൈതന്യയും വിവാഹ മോചിതരാകുന്നു എന്ന് ആരാധകരോടായി പറഞ്ഞത്.. FC