മക്കളായ ശേഷം ആദ്യത്തെ ജന്മദിനം വിഘ്നേഷിന് മറക്കാന്‍ കഴിയാത്തതാക്കി നയന്‍സ്.. മൂക്കില്‍ ചുംബനം…
രണ്ടാണ്മക്കള്‍ക്കൊപ്പം ആഘോഷിക്കുകയാണ് തന്റെ ജന്മദിനം.. അത് സ്പെഷ്യലാക്കി മാറ്റിയിരിക്കുകയാണ് നയന്‍താര.. ഇതാദ്യമായാണ് വിഘ്നേഷിനു നയന്‍താര സമൂഹമാധ്യമങ്ങളിലൂടെ ആശംസകള്‍ അറിയിക്കുന്നത്. നയന്‍താരയുടെ കുറിപ്പ് ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
”എന്റെ അനുഗ്രഹമായി മാറിയവന് ജന്മദിനാശംസകള്. ഈ പ്രത്യേക ദിനത്തില്‍ നിങ്ങളെക്കുറിച്ച് ഒരുപാട് എഴുതാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, പക്ഷേ ഞാന്‍ തുടങ്ങിയാല്‍ കുറച്ച് കാര്യങ്ങളില്‍ മാത്രമായി നിര്‍ത്താന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല! നിങ്ങള്‍ എന്നില്‍ ചൊരിഞ്ഞ സ്നേഹത്തിന് ഞാന്‍ വളരെ കടപ്പെട്ടിരിക്കുന്നു. നമ്മുടെ ബന്ധത്തോട്, നിങ്ങള്‍ക്കുള്ള ബഹുമാനത്തിന് ഞാന്‍ വളരെ നന്ദിയുള്ളവളാണ്. എന്ന് നയന്‍ കുറിച്ചപ്പോള്‍, വിഘ്നേഷ് ശിവനും പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. ”അനുഗ്രഹീതമായ ജന്മദിനം, എന്റെ ആണ്‍കുട്ടികള്‍ക്കൊപ്പമുള്ള എന്റെ ആദ്യ ജന്മദിനം’ ഹൃദ്യമായ, ഹൃദയസ്പര്‍ശിയായ സര്‍െ്രെപസ് ഒരുക്കിയതിന് നയന്‍താരയ്ക്ക് നന്ദി.” വിഘ്നേഷ് കുറിച്ചു. ഞങ്ങളും നേരുന്നു വിക്കിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്. FC