വിവാഹ കാര്യത്തില്‍ എന്റെ തീരുമാനമിതാണ്.. മറ്റുള്ളവര്‍ പറയുന്നതല്ല കീര്‍ത്തിസുരേഷ് …
സ്വന്തം വിവാഹക്കാര്യം താന്‍പോലുമറിയാതെ മാധ്യമങ്ങള്‍ ആഘോഷിക്കുകയായിരുന്നു ആദ്യം കീര്‍ത്തിയുടെ അച്ഛന് സുരേഷ് കാര്യങ്ങള്‍ പറഞ്ഞിരുന്നു പിന്നാലെയിതാ കീര്‍ത്തിയും, സോഷ്യല്‍ മീഡിയകളില്‍ കഴിഞ്ഞ ദിവസം ഒരു ചൂടേറിയ വാര്‍ത്ത പരന്നു. നടി കീര്‍ത്തി സുരേഷും സംഗീത സംവിധായകന് അനിരുദ്ധും വിവാഹിതരാകാന്‍ പോകുന്നു എന്നതായിരുന്നു ആ വാര്‍ത്ത. എന്നാലിപ്പോള്‍ ഈ വിഷയത്തില്‍ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് കീര്‍ത്തി. ഒരു ദേശീയ മാധ്യമത്തോടായിരുന്നു തന്റെ വിവാഹത്തേക്കുറിച്ച് കീര്‍ത്തി വ്യക്തത വരുത്തിയത്. താനും അനിരുദ്ധും വിവാഹിതരാവുന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ സത്യമല്ലെന്ന് കീര്‍ത്തി സുരേഷ് പറഞ്ഞു. അനിരുദ്ധ് തന്റെ നല്ല സുഹൃത്ത് മാത്രമാണ്. നടക്കേണ്ട സമയത്ത് വിവാഹം നടക്കുമെന്നും കീര്‍ത്തി പറഞ്ഞു.
മുമ്പും കീര്‍ത്തിയുടെ വിവാഹവുമായി ബന്ധപ്പെട്ട് തെറ്റായ വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ദുബായിലെ വ്യവസായിയായ ഫര്ഹാന് ബിന്‍ ലിഖായത്ത് എന്ന യുവാവുമായി നടി പ്രണയത്തിലാണെന്നും വിവാഹം വൈകാതെയുണ്ടാകുമെന്നുമായിരുന്നു ഗോസിപ്പുകള്‍. എന്നാല്‍ സുഹൃത്തിനെ ഇതിലേക്ക് വലിച്ചിഴക്കേണ്ടെന്നാണ് അന്ന് കീര്‍ത്തി പ്രതികരിച്ചത്. ഇത്തരം വാര്‍ത്തകള്‍ വിശ്വസിക്കരുതെന്ന് ജി. സുരേഷ് കുമാറും അന്ന് പ്രതികരിച്ചിരുന്നു. FC