താര സംഘടനകളുടെയും താരങ്ങളുടെയും സഹായം വേണ്ടി വന്നില്ല-200 ചിത്രങ്ങളിലഭിനയിച്ച നടന് മരുന്നിന് പണമില്ലാതെ മരിച്ചു.
വേദനജനകമായ വാര്‍ത്ത വിശ്വസിക്കുക ഉള്‍ക്കൊള്ളുക എന്നല്ലാതെ മറ്റ് വഴികളില്ല.കഴിഞ്ഞ ദിവസമായിരുന്നു തമിഴ് നടന് തവസിയുടെ ഒരു ഫോട്ടോ പുറത്ത് വന്നത്.ആശുപത്രി കിടക്കയിലിരിക്കുന്ന അവശനായ തലമൊട്ടയടിച്ച എല്ലുകളെല്ലാം പുറത്തുന്തി നില്ക്കുന്ന കൂപ്പ് കൈകളോടെ കേഴുന്നതായിരുന്നു ഫോട്ടോ.
200ലേറെ സിനിമകളിലഭിനയിച്ച തവസിയുടെതായിരുന്നു ആ ഫോട്ടോ.ആര്‍ക്കും ആദ്യം മനസ്സിലിക്കാനേ കഴിഞ്ഞില്ല.അദ്ദേഹത്തിന്റെ മകന് അച്ഛന്റെ ദയനീയമായ സ്ഥിതി വിവരിച്ചു കൊണ്ടുള്ള ഒരു വീഡിയോ പുറത്ത് വിട്ടതോടെയാണ് പലരും അറിഞ്ഞത് തവസി ക്യാന്‍സറുമായി മല്ലടിക്കുകയാണെന്നും അതിനെതിരെ പൊരുതാന്‍ മരുന്ന് വാങ്ങാന്‍ പണമില്ലാതെ ദുരന്തത്തിലാണെന്നും അറിഞ്ഞിരിക്കുന്നത്.
സഹനടനായാണ് തവസി സിനിമയിലെത്തുന്നത്.ശിവ കാര്‍ത്തികേയന്റെ വരുത്തപ്പെടാത വാലിവര് സംഘം എന്ന ചിത്രത്തിലഭിനയിച്ചതോടെയാണ് തവസി ശരിക്കും തെളിഞ്ഞത്.പൂജാരി,സന്യാസി,ജ്യോത്സ്യന്,മൂപ്പന് വേഷങ്ങളായിരുന്നു അധിക സിനിമയിലും താരത്തിന്.
ക്യാന്‍സര്‍ ബാധിതനായതോടെ മധുരയിലെ ആശുപത്രിയിലായ തവസിയുടെ ദുരിത കഥയറിഞ്ഞ് മൂന്നാല് താരങ്ങള്‍ സഹായിക്കാമെന്നേല്‍ക്കുകയും തവസിയെ അവരുടെ നിര്‍ദ്ദേശ പ്രകാരം തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി.തമിഴ് താര സംഘടനയായ നടികര്‍ സംഘം തവസിയുടെ കാര്യത്തില്‍ ഇടപെടണം എന്നായിരുന്നു മകന്റെ ആവശ്യം.
എന്നാല്‍ ആരുടെ ഔദാര്യത്തിനും തവസി കാത്തു നിന്നില്ല.അദ്ദേഹം ഇന്നലെ മരണത്തിന് കീഴടങ്ങി.200നടുത്തു സിനിമകളിലഭിനയിച്ച ഒരു നടന്റെ മരണം എത്ര വേദനാജനകം.ആദരാഞ്ജലികളോടെ.
ഫിലീം കോര്‍ട്ട്.