സച്ചിയുടെ മരണം കനത്ത നഷ്ടം പൃഥ്വിരാജിനും ബിജുമേനോനും.ദിലീപിന്റെ തിരിച്ച് വരവും.
കേള്‍ക്കാന്‍ ഒട്ടും ആഗ്രഹിക്കാത്തത്.2020 എന്ന ദുരന്ത വര്‍ഷത്തില്‍ എന്തെല്ലാമാണ് സംഭവിക്കുന്നത്.എത്ര മികവാര്‍ന്ന കഥാപാത്രങ്ങളെ സംവിധായകരെ അണിയറ പ്രവര്‍ത്തകരെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്.സച്ചിദാനന്ദനെന്ന സച്ചിയുടെ വിയോഗം സൃഷ്ടിച്ച വിടവ് ചെറുതല്ല.അത് നികത്താന്‍ കഴിവുള്ള ഒരു പ്രതിഭ ഇനി ജനിക്കേണ്ടതായി വരും.
പൃഥ്വിരാജും സച്ചിയുമാണ് ഏറ്റവും കൂടുതല്‍ ഒന്നിച്ചത്.സച്ചി തിരക്കഥയെഴുതിയ ചിത്രങ്ങളിലെല്ലാം സ്ഥാനം പിടിക്കാന്‍ പൃഥ്വിരാജിനായി.പൃഥ്വിരാജിനെ നായകനാക്കിയാണ് അയ്യപ്പനും കോശിയും അനാര്‍ക്കലിയും ഒരുക്കിയത്.
ബിജുമേനോനെ നായകനാക്കിയും കരുത്തുറ്റ കഥാപാത്രങ്ങള്‍ സൃഷ്ടിക്കാന്‍ സച്ചിക്കായി.സച്ചി,പൃഥ്വിരാജ്,ബിജുമേനോന് രഞ്ജിത്ത് എന്നൊരു കൂട്ട്കെട്ട്
സിനിമയില്‍ അടിയുറച്ച് വിജയത്തിന്റെ മന്ത്രമായി
ഉദിക്കുമ്പോഴാണ് അപ്രതീക്ഷിതമായി സച്ചിയുടെ
വിടവാങ്ങല്‍.
ദിലീപ് 90 ദിവസം ജയിലഴിക്കുള്ളില്‍ കിടന്ന് ജന പിന്തുണ നഷ്ടപ്പെട്ട് തിരിച്ചിറങ്ങി വരുമ്പോള്‍ അദ്ദേഹത്തിനെ സ്വീകരിക്കാന്‍ താരത്തിന് തണലൊരുക്കാന്‍ ആരാധകരുടെ കരുത്ത് വീണ്ടും താരത്തിന് സമ്മാനിക്കാന്‍ സച്ചിയൊരുക്കിയ തിരക്കഥയില്‍ വിരിഞ്ഞ ചിത്രമായിരുന്നു രാമലീല.അതിന്റെ വിജയം
അനുഗ്രഹമായത് ദിലീപിനായിരുന്നു.
കഴിഞ്ഞ ദിവസം പൃഥ്വിരാജ് ബിജുമേനോന്,സേതു രഞ്ജിത്ത് തുടങ്ങി സകല താരങ്ങളും തൃശ്ശൂരില്‍ തന്നെയായിരുന്നു.സച്ചിയുടെ ജീവന് തിരിച്ചു കിട്ടാന്‍ വേണ്ടത് ചെയ്യാന്‍.
എന്നാല്‍ ആര്‍ക്ക് മുന്നിലും ആരുടെ സഹായത്തിനും നില്‍ക്കാതെ ഗൗരവം തുടിക്കുന്ന ആ താടിക്കാരന്
ഈ മണ്ണില്‍ നിന്ന് മാഞ്ഞ് പോയി.
ഫിലീം കോര്‍ട്ട്.