അയ്യപ്പനും കോശിയും മരിച്ചു;സച്ചിക്ക് വലിയ വിട. ദു:ഖത്തില്‍ മുങ്ങി പൃഥ്വിരാജ്,ബിജുമോനോന്.
ചോര തിളക്കുന്ന യൗവ്വനത്തിന് മുന്നിലേക്ക് ആ
തിളപ്പറിഞ്ഞ് തന്നെയായിരുന്നു ഓരോ സിനിമകളും
സച്ചിദാനന്ദനെന്ന സച്ചി ഒരുക്കിയിറക്കിയത്.സച്ചിയുടെ തിരക്കഥയില്‍ പിറന്ന,സംവിധാനത്തില്‍ പിറന്ന ഓരോ ചിത്രത്തിനും ചോരയുടെ തിളപ്പുണ്ട്.
അനാര്‍ക്കലിയാണ് പൃഥ്വിരാജിനെ വെച്ച് ആദ്യം സംവിധാനം ചെയ്ത ചിത്രം.അതില്‍ കാമുകിയെ സ്വന്തമാക്കാന്‍ വിഷം കഴിച്ച് കവരത്തി ദ്വീപില്‍ നിന്ന് പുറ
പ്പെടുന്ന നായകനെ ആരാണ് മറക്കുക.ഡ്രൈവിങ്
ലൈസന്‍സിലും അത്തരത്തില്‍ പോരടിക്കുന്നവരുടെ
കഥ.
അയ്യപ്പനും കോശിയും മലയാളികള്‍ക്ക് സച്ചി സമ്മാനിച്ചതോടെ കാത്തിരിപ്പായി. ആരാധകര്‍ക്ക്,മതി ഇനി
സച്ചി നയിക്കും മലയാള സിനിമയെന്നവര് വിധിയെഴുതി.എന്നാല്‍ ഇത് നോക്കി ചിരിച്ച ദൈവം സച്ചി
യോട് പറഞ്ഞത് മതി……കളി മതിയാക്കി മടങ്ങിപ്പോരാനാണ്.അനുസരണയുള്ള കുട്ടിയെ പോലെ തൃശ്ശൂര്ജൂബിലി മിഷന് ആശുപത്രിയില്‍നിന്ന് രാത്രി 10.30ന്
സച്ചി വിളിച്ച ദൈവത്തിനൊപ്പം പടിയിറങ്ങിപ്പോയി.
ചുറ്റും പ്രാര്‍ത്ഥനയോടെ കാത്തിരുന്നവരെല്ലാം നിശ
ബ്ദരായി,അവരുടെ കണ്ണുകളില്‍ നിന്ന് ഊര്‍ന്നിറങ്ങിയത് കണ്ണുനീരായിരുന്നില്ല ചോരതുള്ളികളായിരുന്നു.
ഒരു നടനെ ഏത് തലത്തിലേക്ക് ഉയര്‍ത്തണമെന്നത്
തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും കഴിവാണ്.അത് മുമ്പുണ്ടായിരുന്ന ഒട്ടനവധി സംവിധായകര്‍ തെളിയിച്ചതാണ്.വര്‍ഷങ്ങള്‍ക്ക് ശേഷം അത്തരത്തിലൊരു സ്ഥാനം അലങ്കരിക്കാനെത്തിയ സച്ചിയെ
നഷ്ടപ്പെട്ടത് മലയാള സിനിമക്കും ഒട്ടനവധി നടീനടന്മാര്ക്കും ആരാധകര്‍ക്കുമാണ്.അയ്യപ്പനും കോശിയും
വിവിധ ഭാഷകളിലേക്ക് റീമേക്ക് ചെയ്യാന്‍ ഒരുങ്ങുമ്പോഴാണ് സച്ചിയുടെ വിടവാങ്ങല്‍.
48ാം വയസ്സിന്റെ ചെറുപ്പം സിനിമക്ക് വല്ലാത്ത പ്രതീക്ഷയായിരുന്നു.കൊടുങ്ങല്ലൂര്‍ ഗൗരീശങ്കര്‍ ആശുപത്രിക്ക് സമീപം കൂവക്കാട്ടില്‍ രാമകൃഷ്ണന്റെയും ദാക്ഷായണിയമ്മയുടെയും മകനായി ജനനം.ഭാര്യ സിജി
മല്ല്യങ്കര SNM കോളേജിലും എറണാകുളം ലോ കോളേജിലും പഠനം.തുടര്‍ന്ന് ഹൈകോടതിയില്‍ പ്രാക്ടീസ്
ചെയ്തു.പിന്നെ അത് ഉപേക്ഷിച്ച്് സേതുവുമായി
തിരക്കഥയെഴുത്തിലേക്ക്.ചോക്ലേറ്റ്,റോബിന്‍ഹുഡ്,മേക്കപ്പ് മാന്‍,സീനിയേഴ്സ്,ഡബിള്‍സ് എന്നിവക്ക്
തിരക്കഥയൊരുക്കി.എല്ലാം സൂപ്പര്‍ ഹിറ്റ് പിന്നെ സ്വത
ന്ത്ര തിരക്കഥാകൃത്തായി.റണ്‍ ബേബി റണ്‍ എഴുതി
സച്ചി ഈ ചിത്രം ജോഷി മോഹന്‍ ലാല്‍,അമല പോള്‍,ബിജു മേനോന് എന്നിവരെ വെച്ച് സൂപ്പര്‍
ഹിറ്റാക്കി.അത് കഴിഞ്ഞ് അനാര്‍ക്കലി സ്വന്തമായി
സംവിധാനം ചെയ്തു.അതും ഹിറ്റായി.അയ്യപ്പനും
കോശിയും സൂപ്പര്‍ ഡ്യൂപ്പറായി.ചേട്ടായീസ്,രാമലീല,
ഡ്രൈവിങ ലൈസന്‍സ്,ഷെര്‍ലക്ക് ടോംസ് എന്നിവയും സച്ചി ഒറ്റക്ക് തിരക്കഥയെഴുതിയ ചിത്രങ്ങളാണ്.ഇനി ഈ ചിത്രങ്ങളില്‍ എഴുതി കാണിക്കുന്ന
പേരുകള്‍ മാത്രം ബാക്കി.സച്ചി ഇല്ല.
ഇടുപ്പ്മാറ്റിവെക്കല് ശസ്ത്രക്രിയ്യക്ക് വിധേയനായ
സച്ചിക്ക് അനസ്തേഷ്യ നല്‍കിയതിലെ പിഴവാണ്
അറ്റാക്കിലേക്ക് വഴി വെച്ചത് എന്ന് തുടക്കത്തില്‍
വാര്‍ത്തയുണ്ടായിരുന്നു.
വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സയും പിഴവും. അവിടെ നിന്നാണ് തൃശ്ശൂരിലെ ജൂബിലിയിലേക്ക് സച്ചിയെ മാറ്റുന്നത്.അവിടെ വെന്റിലേറ്ററില്‍ പ്രവേശിച്ച താരത്തിന് തലച്ചോറിലേക്കുളള ശ്വാസ പ്രവര്‍ത്തനങ്ങള്‍ മരവിക്കുകയും ഹാര്‍ട്ടറ്റാക്ക് വരികയുമായിരുന്നെന്ന് ആശുപത്രി വൃത്തങ്ങള്‍ പറയുന്നു.ലോകത്ത് ഏത് മികച്ച ആശുപത്രിയില്‍ കൊണ്ട് പോയി ചികിത്സിക്കാന്‍ താരങ്ങളുണ്ടായിട്ടും സച്ചിക്ക് ഈ ദുരന്തം വന്നല്ലൊ….ആദരാഞ്ജലികള്‍.
ഫിലീം കോര്‍ട്ട്.