നടന് സലിം കുമാറിന്റെ ഇരുപത്തിയഞ്ചാം വിവാഹവാര്‍ഷികം… ആശംസകളുടെ പൊടിപൂരം
മലയാള സിനിമാ പ്രേമികളുടെ പ്രിയതാരമാണ് സലീം കുമാര്‍. ഒരുതവണ മരണത്തിന്റെ കൈവഴിയില്‍നിന്നു ദൈവം കൈപിടിച്ചുയര്ത്തികൊണ്ടുവന്നതാണ് തമാശ കാണിക്കുന്നത് ക്യാമറക്കുമുന്നില്‍ മാത്രമാണ് ജീവിതത്തില്‍ കറകളഞ്ഞ വ്യക്തിത്വത്തിനുടമയാണ്, തന്റെ ആശയങ്ങളും നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ആര്‍ക്കുമുന്നിലും തുറന്നുപറയുന്നതിനു താരത്തിന് ഒരുമടിയുമില്ല, എന്നാല്‍ അതുകൊണ്ടു ശത്രുക്കളൊന്നും ആള്‍ക്കില്ല എന്നതും യാഥാര്‍ത്ഥ്യമാണ്, ജനപ്രിയനടന്റെ ജീവിതത്തിലേക്ക് സുനിതകടന്നു വന്നിട്ട് 25 വര്‍ഷം പൂര്‍ത്തിയായിരിക്കുന്നു.നിരവധി സിനിമകളില്‍ കോമഡി വേഷങ്ങളിലും, ക്യാരക്ടര്‍ റോളുകളിലും തിളങ്ങിയ താരം ഇന്നും പ്രേക്ഷകരെ ത്രസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ തന്റെ ഇരുപത്തിയഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് സലീം കുമാര്‍. ഭാര്യ സുനിതയുമായുള്ള വിവാഹ ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് സലീം കുമാര്‍ വിവാഹ വാര്‍ഷികം ആരാധകരെ അറിയിച്ചത്. ‘സര്‍വ്വശക്തന്റെ അനുഗ്രഹത്താല്‍ ഈ മുഹൂര്‍ത്തത്തിന് ഇന്ന് 25 വയസ്സ് തികയുകയാണ്. ഞങ്ങളോട് സഹകരിച്ച എല്ലാവരോടുമുള്ള നന്ദി എന്നും ഹൃദയത്തില്‍ ഉണ്ടാവും. സ്നേഹാദരങ്ങളോടെ സലിംകുമാര്‍ & സുനിത’, എന്നാണ് സലീം കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. 1996 സെപ്തംബര്‍ 14നാണ് സലിം കുമാറും സുനിതയും വിവാഹിതരാകുന്നത്. ചന്തു, ആരോമല്‍ എന്നിവരാണ് മക്കള്‍. ഇത്രയും വര്‍ഷത്തെ ദാമ്പത്യത്തിനിടയ്ക്ക് തങ്ങള്‍ തമ്മില്‍ വഴക്കിട്ടതായി ഓര്‍ക്കുന്നില്ലെന്നും അഥവാ ഉണ്ടെങ്കില്‍ തന്നെ അതിനൊന്നും പത്തു മിനിറ്റിന്റെ ആയുസ്സു പോലും ഉണ്ടായിട്ടില്ലെന്നും സലിം കുമാര്‍ മുമ്പൊരിക്കല്‍ പറഞ്ഞിരുന്നു. തന്റെ ജീവിതത്തില്‍ തന്നെ ഇവിടെ വരെ എത്തിച്ചതില്‍ പ്രധാനികള്‍ തന്റെ അമ്മ കൗസല്ല്യയും ഭാര്യ സുനിതയുമാണെന്ന് 23-ാം വിവാഹവാര്‍ഷിക ദിനത്തില്‍ സലിം കുമാര്‍ കുറിച്ചിരുന്നു. ഈ ദമ്പതികള്‍ക്കു ആയൂരാരോഗ്യ സൗഖ്യവും ദീര്‍ഘയുസും നേരുന്നു FC