നിഷേധിച്ച പ്രണയം തുറന്ന് പറഞ്ഞ് നടി മഞ്ജിമ.. വിവാഹം കഴിക്കുന്നത് നടന് ഗൗതമിനെ…..

ആദ്യം നിഷേധിക്കുക പിന്നെ കെട്ടുക ആ ലൈനിലാണ് മഞ്ജിമയുടെ പോക്ക്.. നടന് ഗൗതം കാര്‍ത്തിക്കുമായുള്ള പ്രണയം തുറന്ന് പറഞ്ഞ് നടി മഞ്ജിമ മോഹന്‍. ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ട അവസ്ഥയില്‍ കാവല്‍ മാലാഖയായി വന്ന ആളാണ് ഗൗതമെന്നും ആ ബന്ധം തന്റെ കാഴ്ചപ്പാടുകളെല്ലാം മാറ്റിമറിച്ചെന്നും മഞ്ജിമ പറയുന്നു. മഞ്ജിമയുമായുള്ള പ്രണയം ഗൗതവും തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. മഞ്ജിമയും ഗൗതവും പ്രണയത്തിലാണെന്നും ഇരുവരുടെയും വിവാഹം ഉറപ്പിച്ചതായുമുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു.
ദേവരാട്ടം എന്ന ചിത്രത്തിന്റെ ഷൂട്ടിനിടയില്‍ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഗോസിപ്പ് കോളങ്ങളിലൂടെ പ്രണയവാര്‍ത്ത പ്രചരിച്ചപ്പോള്‍ മഞ്ജിമ അത് നിഷേധിച്ചിരുന്നു. ഗൗതം അതേക്കുറിച്ച് പ്രതികരിക്കാതെ മൗനം പാലിക്കുകയായിരുന്നു. അഭിമുഖങ്ങളിലെല്ലാം ഇരുവരോടും പ്രണയത്തെക്കുറിച്ചായിരുന്നു ചോദ്യങ്ങള്‍. പക്ഷേ അപ്പോഴൊക്കെ ഇരുവരും ഒഴിഞ്ഞുമാറി. അവസാനം ഇരുവരും ഒരുമിച്ചുതന്നെ ഈ സന്തോഷവാര്‍ത്ത ആരാധകരെ അറിയിക്കുകയായിരുന്നു.
ബാലതാരമായി അഭിനയരംഗത്ത് സജീവമായി പിന്നീട് നായികയായും തിളങ്ങിയ മഞ്ജിമ മോഹന്‍ പ്രശസ്ത ഛായാഗ്രാഹകനായ വിപിന്‍ മോഹന്റെ മകളാണ്. കളിയൂഞ്ഞാല് എന്ന മമ്മൂട്ടി ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചാണ് തുടക്കം. മയില്‍പ്പീലിക്കാവ്, സാഫല്യം, പ്രിയം തുടങ്ങിയ സിനിമകളിലെ മഞ്ജിമയുടെ പ്രകടനം ഏറെ ശ്രദ്ധനേടി. ഒരു വടക്കന്‍ സെല്‍ഫിയിലൂടെ മടങ്ങിയെത്തിയ മഞ്ജിമ തെന്നിന്ത്യന്‍ സിനിമകളിലും സജീവമാണ്. FC