ഷൂട്ടിങ്ങിനിടെ വിജയ് ദേവരകൊണ്ടയും സമാന്തയും കാര്‍ സഹിതം നദിയില്‍ വീണു.. പരുക്കോടെ താരങ്ങള്‍ ആശുപത്രിയില്‍…..
ഭാഗ്യം കൊണ്ടാണത്രേ ആരാധകരുടെ പ്രിയ താരങ്ങള്‍ ഇന്ന് ജീവനോടെ നില്‍ക്കുന്നത് അത്തരമൊരു അപകടമാണ് നടന്നിരിക്കുന്നത്, ജനപ്രിയതാരങ്ങളായ വിജയ് ദേവരകൊണ്ടയും സമാന്തയും ഒരു സംഘട്ടന രംഗ ചിത്രീകരണത്തിനിടെ ജീപ്പ് നദിയിലേക്ക് മറിഞ്ഞ് അപകടത്തില്‍പ്പെട്ടത്, കുഷി’ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ കാര്‍ നദിയിലേക്ക് മറിഞ്ഞ് നടന് വിജയ് ദേവരകൊണ്ടയ്ക്കും നടി സമാന്തയ്ക്കും പരിക്ക്. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം.
കശ്മീരിലെ ചിത്രീകരണത്തിനിടെയാണ് സംഭവം. വിജയ് ദേവരകൊണ്ടയുടെ ക്രൂ അംഗങ്ങള്‍ ദേശീയമാധ്യമങ്ങളോട് വെളിപ്പെടുത്തിയതാണ് ഇക്കാര്യം. പഹല്‍ഗാമിനടുത്തുള്ള ലിഡര്‍ നദിയിലേക്കാണ് കാര്‍ മറിഞ്ഞത്. അതിവേഗം കാറോടിക്കുന്ന ഒരു രംഗം ചിത്രീകരിക്കുമ്പോഴായിരുന്നു കാര്‍ നദിയിലേക്ക് മറിഞ്ഞത്. പെട്ടെന്നുതന്നെ പ്രഥമശുശ്രൂഷ നല്‍കിയെന്നും ക്രൂ അംഗങ്ങള്‍ പറഞ്ഞു.
ഞായറാഴ്ച ദാല്‍ തടാകത്തിനടുത്തു വെച്ചുള്ള രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനായി ഇരുതാരങ്ങളും എത്തിയെങ്കിലും പുറംവേദന അലട്ടിയിരുന്നു. ഫിസിയോ തെറാപ്പിസ്റ്റിന്റെ സേവനം തേടുകയും ചെയ്തു. ചികിത്സ തുടരുകയാണ്. ശക്തമായ സുരക്ഷയിലായിരുന്നു ചിത്രീകരണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ദാലില്‍ ചിത്രീകരണം പൂര്‍ത്തിയാക്കി തിങ്കളാഴ്ച ഉച്ചയോടെ സംഘം കശ്മീരില്‍നിന്ന് തിരിച്ചു.
2018-ല്‍ പുറത്തിറങ്ങിയ ‘മഹാനടി’ക്കുശേഷം വിജയ് ദേവരകൊണ്ടയും സമാന്തയും ഒന്നിക്കുന്ന ചിത്രമാണ് ‘കുഷി’. ശിവ നിര്‍വാണ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഹിഷാം അബ്ദുള്‍ വഹാബാണ് സംഗീതമൊരുക്കുന്നത്. ഈ വര്‍ഷം ഡിസംബര്‍ 23-ന് തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളില്‍ ചിത്രം തിയേറ്ററുകളിലെത്തും. മൈത്രി മൂവീ മേക്കേഴ്സ് ആണ് നിര്‍മ്മാണം. താരങ്ങള്‍ക്ക് വേഗം സുഖം വരട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. FC