ഈ ക്ഷേത്രം കൂടി സന്ദര്‍ശിച്ച് തൊഴുതാല്‍ നയന്‍ താരക്കും വിഘ്നേഷ് ശിവക്കും കല്ല്യാണം.
പ്രണയം തുടങ്ങിയിട്ട് നാല് നര്ഷമായി വിവാഹം ഇന്ന് ഇന്ന് നാളെ,നീളെ എന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ടും വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
ദേശീയമാധ്യമങ്ങള്‍ ഒരു വാര്‍ത്ത കൊടുത്തിരിക്കുന്നു.അതിന്റെ ഉള്ളടക്കം ഇതാണ്.കടുത്ത വിശ്വാസികളായ നയന്‍താരയും വിഘ്നേഷും ഇപ്പോള്‍ ജോത്സ്യന്റെ നിര്‍ദ്ദേശങ്ങള്‍ മാനിക്കുന്നു,പാലിക്കുന്നു.
അദ്ദേഹം പറഞ്ഞതനുസരിച്ച് സകല ക്ഷേത്രങ്ങളും
ഇരുവരും സന്ദര്‍ശിച്ചു കഴിഞ്ഞു.അതിന്റെയെല്ലാം
ഫോട്ടോസ് ആരാധകര്‍ക്കായി ഷെയര്‍ ചെയ്തിട്ടുമുണ്ട് നയന്‍സ്.
കന്യാകുമാരിയിലെ മാരിയമ്മന്‍ ക്ഷേത്രം മുതല്‍
പഞ്ചാബിലെ സുവര്‍ണ്ണ ക്ഷേത്രത്തില്‍ വരെയെത്തി
താരയും വിഘ്നേഷും. ഇനി ഒരു ക്ഷേത്രം കൂടി
ദര്‍ശിച്ചു കഴിഞ്ഞാല്‍ തീര്‍ച്ചയായും ഇരുവരും വിവാഹം കഴിക്കുമെന്നാണ് ഇന്ത്യാ ടുഡേ പോലുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ജോത്സ്യന്റെ നിര്‍ദ്ദേശത്തില്‍ നയന്‍താരക്കും വിഘ്നേഷ് ശിവക്കും സന്ദര്‍ശിക്കാനുളള ക്ഷേത്രം കുംഭകോണത്തുള്ള തിരുനാഗേശ്വരം ക്ഷേത്രമാണ്.ഇവിടെ
ഇരുവരും തൊഴുത് പുറത്തിറങ്ങിയാല്‍ അടുത്ത മുഹൂര്‍ത്തത്തില്‍ കല്ല്യാണം.
2016ല്‍ സൈമ അവാര്‍ഡ് ചടങ്ങിനിടെ താര എല്ലാവരെയും സാക്ഷിയാക്കി പറഞ്ഞു.ഇത് എനിക്ക് വിഘ്നേഷ് സമ്മാനിക്കുന്നതാണ് ഇഷ്ടമെന്ന്.യഥാര്‍ത്ഥത്തില്‍ ആ അവാര്‍ഡ് നല്‍കേണ്ടിയിരുന്നത് അല്ലുഅര്ജ്ജുനായിരുന്നു.അല്ലുവിനെ നാണം കെടുത്തിയതിന്റെ പേരില്‍ ആരാധകര്‍ ഇടഞ്ഞിരുന്നു.
എന്തായാലും വേഗം വിവാഹം നടക്കട്ടെ.
ഫിലീം കോര്‍ട്ട്.