സന്ദേശം സിനിമയിലെ തിലകന്റെ ഇളയമകന് ഇന്ന് ഡോക്ടറാണ്.. ആ കൊടിപിടിച്ച രാഹുലിതാ…
സന്ദേശം കണ്ടവര്‍ എന്നും ഓര്‍ക്കും ഇതിലെ ഓരോ കഥാപാത്രത്തെയും റോള്‍ വളരെ കുറവായിരുന്നെങ്കിലും തിലകന് കവിയൂര്‍ പൊന്നമ്മ ദമ്പതികളുടെ ഇളയമകനായ പ്രഭാകരന് കോട്ടപ്പള്ളിയുടെയും പ്രകാശന് കോട്ടപ്പള്ളിയുടെയും അനുജന് പ്രശാന്തന് കോട്ടപ്പള്ളിയെ അങ്ങനെയാരും മറക്കാനിടയില്ല. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത രംഗങ്ങളിലൂടെ മലയാളികളുടെ രാഷ്ട്രീയ ചിന്താധാരണയെ തൊട്ടുണര്‍ത്തിയ ‘സന്ദേശ’ത്തില്‍ ബാലതാരമായി ‘വിപ്ലവത്തിന്റെ തീക്കനല്‍ പാറിച്ച’ കുട്ടിത്താരമായിരുന്നു പ്രശാന്തന് കോട്ടപ്പള്ളി.
32 വര്‍ഷം മുന്‍പ് ക്യാമറയ്ക്ക് മുന്നില്‍ ആടിത്തിമിര്‍ത്തു പോയ ആ ഉഴപ്പന് ചെക്കന് ഇന്നു ഡോക്ടറാണ്- ഡോ. രാഹുല്‍ ലക്ഷ്മണ്, ഭാര്യ ഡോ. ലക്ഷ്മി. എറണാകുളം വടുതലയില്‍ ക്ലിനിക് നടത്തുകയാണ് ഈ ഡോക്ടര്‍ ദമ്പതിമാര്‍. 32 വര്‍ഷത്തിനു ശേഷം വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുകയാണ് രാഹുല്‍ ലക്ഷ്മണ്. എസ്.എന്‍. സ്വാമി ആദ്യമായി സംവിധാനം ചെയ്ത് ധ്യാന്‍ ശ്രീനിവാസന് നായകനാകുന്ന സിനിമയില്‍ ഡോക്ടര്‍ ആയിത്തന്നെയാണ് രാഹുല്‍ എത്തുന്നത്.
‘സന്ദേശം എന്ന സിനിമയില്‍ അഭിനയിച്ചത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ്. സന്ദേശം ഒക്കെ കഴിഞ്ഞ് ഒരിക്കല്‍ സ്കൂളിലെ ഹെഡ് മാസ്റ്ററായ അച്ചന് എന്നോട് ചോദിച്ചു, ”നീ ഒരു മിമിക്രി ആര്‍ട്ടിസ്റ്റല്ലേ, നീ എന്നെപോലും അനുകരിക്കാറുണ്ട്. നിനക്ക് ഒരു റാങ്ക് ഹോള്‍ഡറിനെ അനുകരിച്ചുകൂടേ?”. അത് എന്റെ ഉള്ളില്‍ ശരിക്കു പതിഞ്ഞു. അന്ന് മുതല്‍ കഠിനമായി പരിശ്രമിച്ച് പഠിക്കാന്‍ തുടങ്ങി. ‘സന്ദേശ’ത്തില്‍ ഒടുവിലത്തെ സീന്‍ ചേട്ടന്മാര് ജോലിക്കു പോകുന്നതും എന്നെ സ്കൂളിലേക്ക് തള്ളിവിടുന്നതുമാണ്. അത് ശരിക്കും സത്യമായി. എന്തായാലും വീണ്ടും സിനിമയിലേക്കല്ലേ കാണാം FC