പതിനൊന്ന് വര്‍ഷത്തെ കാത്തിരിപ്പ് നടന് രാം ചരണ്‍ അച്ഛനായി.. പെണ്‍കുഞ്ഞാണ്.. ഭാര്യ ഉപാസന സുഖമായിരിക്കുന്നു…
പ്രാര്‍ത്ഥനകള്‍ മരുന്ന് മന്ത്രം എല്ലാം ഫലവത്തായി വിവാഹം കഴിഞ്ഞതിന്റെ പതിനൊന്നാം വാര്‍ഷികത്തില്‍ രാം ചരണിന് ഒരു മാലാഖ പിറന്നിരിക്കുന്നു, നടന് രാം ചരണിനും ഭാര്യ ഉപാസന കാമിനേനി കോനിഡെലയ്ക്കും പെണ്‍കുഞ്ഞ് പിറന്നു.
ഹൈദരാബാദിലെ അപ്പോളോയില്‍ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. പതിനൊന്നാം വിവാഹ വാര്‍ഷികത്തിലാണ് രാം ചരണിന്റെ ജീവിതത്തിലേക്ക് കുഞ്ഞു രാജകുമാരിയുടെ വരവ്. അതിന്റെ ആഹ്ലാദത്തിലാണ് ചിരഞ്ജീവി കുടുംബമെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംരംഭകയും അപ്പോളോ ആശുപത്രി ശൃംഘലയുടെ ചെയര്മാന് പ്രതാപ് റെഡ്ഡിയുടെ ചെറുമകളുമാണ് ഉപാസന കാമിനേനി. 2012 ജൂണ്‍ 14നായിരുന്നു ഇരുവരേയും വിവാഹം. അപ്പോളോ ആശുപത്രിയുടെ നിലവിലെ വൈസ് ചെയര്‍പേഴ്സണ്‍ കൂടിയാണ് ഉപാസന. FC