സിനിമയുടെ പ്രമോഷന് നടി സാനിയ ഇയ്യപ്പനെ കയറിപ്പിടിച്ചു.. പിടിച്ചവന്റെ കരണത്തടിച്ചു.. മറ്റൊരു നടിയെയും……
കോഴിക്കോട് ഹൈലൈററ്റ് മാളില്‍ സിനിമയുടെ പ്രൊമോഷന് പരിപാടിക്ക് എത്തിയതായിരുന്നു സിനിമ ടീം അതിലെ രണ്ടു യുവനടികള്‍ക്ക് ദുരനുഭവം വന്നുചേര്‍ന്നു.. സാനിയയെ കയറിപിടിച്ചവന്റെ കരണത്തു അവരടിച്ചു… ഗ്രേസ് ആന്റണി അവരുടെ അനുഭവം ഫേസ് ബുക്കില്‍ എഴുതി.. സിനിമാ പ്രചാരണത്തിനെത്തി തിരിച്ചുപോകവേ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും അതിക്രമം നേരിട്ട സംഭവത്തില്‍ ഫെയ്സ്ബുക്ക് പോസ്റ്റുമായി യുവനടി.
ഇത്രയ്ക്ക് അസഹിഷ്ണുതയുള്ളവരാണോ നമുക്ക് ചുറ്റുമുള്ളതെന്ന് അവര്‍ ചോദിച്ചു. പല സ്ഥലത്തും സിനിമാ പ്രൊമോഷന് പോയിട്ടുണ്ടെങ്കിലും ഇത്രയും വൃത്തികെട്ട അനുഭവം വേറെവിടെ നിന്നും ഉണ്ടായിട്ടില്ലെന്നും നടി പറയുന്നു. തന്റെ കൂടെ ഉണ്ടായിരുന്ന സഹപ്രവര്‍ത്തകയ്ക്കും ഇതേ അനുഭവം ഉണ്ടായി. അവര്‍ അതിന് പ്രതികരിച്ചു. പക്ഷേ എനിക്ക് അതിന് ഒട്ടും പറ്റാത്ത ഒരു സാഹചര്യം ആയിപ്പോയി. ഒരു നിമിഷം ഞാന്‍ മരവിച്ചുപോയി. ആ മരവിപ്പില്‍ നിന്നുകൊണ്ട് തന്നെ ചോദിക്കുവാണ്, തീര്‍ന്നോ നിന്റെയൊക്കെ അസുഖം എന്നു ചോദിച്ചു കൊണ്ടാണ് നടി പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം. സിനിമാ പ്രമോഷന്റെ ഭാഗമായിട്ടായിരുന്നു താരങ്ങള്‍ കോഴിക്കോട്ടെ മാളില്‍ എത്തിയത്. പ്രമോഷന് കഴിഞ്ഞ് തിരിച്ച് ഇറങ്ങുന്ന സമയത്താണ് രണ്ട് നടിമാര്‍ക്കും നേരെ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ദുരനുഭവമുണ്ടായത്. ഇതില്‍ ഒരു നടി ആക്രമിച്ചയാളെ തിരിച്ച് തല്ലുകയും ചെയ്തിരുന്നു. രേഖാമൂലമുള്ള പരാതി ലഭിച്ചിട്ടില്ലെന്നും കൂടുതല്‍ അന്വേഷണം ഇതുസംബന്ധിച്ച് നടത്തുമെന്നും സി.സി.ടി.വി. അടക്കമുള്ളവ പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു.
അതെ കോഴിക്കോടിന് തന്നെ നാണക്കേടുണ്ടാക്കിയ സംഭവത്തില്‍ കര്‍ശന നടപടിയെടുക്കണം. FC